നേഴ്‌സുമാരെ കാവൽ മാലാഖമാർ എന്നാണു നാം പൊതുവെ വിളിക്കുന്നത്. ഡോക്യാറ്റർ പോലെത്തന്നെ നമ്മുട ജീവന് സംരക്ഷണം നല്കുന്നവരാണവർ. ഝാന്‍സിയിലെ മഹാറാണി ലക്ഷ്മി ഭായി മെഡിക്കല്‍ കോളേജിലെ നഴ്‌സ് മേഘ ജെയിംസ് ആ പേര് അക്ഷരാർത്ഥത്തിൽ അന്വർഥമാക്കിയ ആളാണ്. Nurse Megha James rescued 14 children from the fire
വാര്‍ഡിലെ ഓക്‌സിജന്‍ സിലിണ്ടറിന് തീപിടിച്ച് മരണത്തെ മുന്നിൽ കണ്ട 14 ചോരക്കുഞ്ഞുങ്ങള്‍ക്കും പടരുന്ന തീക്കുമിടയില്‍ പകച്ച് നില്‍ക്കാന്‍ അവര്‍ക്കായില്ല. ഫലമോ, ആ കുഞ്ഞുങ്ങൾ ജീവിതത്തിലേക്ക് തിരിച്ചുവന്നു.
അപകടം നടക്കുമ്പോൾ കുട്ടികളുടെ ഐസിയുവില്‍ അന്ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു മേഘയ്ക്ക്. സമയം ഏകദേശം രാത്രി 10.45.ആയപ്പോൾ പതിവുപോലെ ഒരു കുഞ്ഞിന് ഇഞ്ചക്ഷന്‍ നല്‍കുന്നതിനായി സിറിഞ്ച് എടുക്കാന്‍ പോയതായിരുന്നു മേഘ.
തിരിച്ചെത്തിയപ്പോഴാണ് തീ പടരുന്നത് കണ്ടത്. ഉടന്‍ മേഘ വാര്‍ഡ് ബോയിയെ വിളിച്ചു. പക്ഷെ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നെ മേഘയ്ക്ക് ആലോചിക്കാന്‍ ഒന്നുമില്ലായിരുന്നു. കുഞ്ഞു ജീവനുകള്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയം വച്ച് മേഘ ആ ആളിപ്പടരുന്ന തീയിലേക്ക് ഇറങ്ങി.
പുകയും വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധവും ഇരുട്ടും എന്തല്ലാം മറികടന്ന അവർ ഓരോ കുഞ്ഞുങ്ങളെ രക്ഷിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ ചെരിപ്പിൽ തീ പടർന്നതും അത് സൽവാറിലേക്ക് പടർന്നതും മേഘയെ പിന്തിരിപ്പിച്ചില്ല. സ്വന്തം ശരീരത്തില്‍ തീ പടര്‍ന്നിട്ടും അത് വകവെക്കാതെ മേഘയും സംഘവും രക്ഷപെടുത്തിയത് 14 കുഞ്ഞുങ്ങളെയാണ്.
കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുന്നതിനിടെ മേഘ തന്റെ ശരീരത്തില്‍ തീപടര്‍ന്നത് ശ്രദ്ധിച്ചില്ല. സ്വന്തം ജീവന്‍ പോലും പണയംവെച്ചാണ് കുഞ്ഞുങ്ങളെ പുറത്തെത്തിച്ചതെന്ന് അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ടായ നളിനി സൂദ് സാക്ഷ്യപ്പെടുത്തുന്നു.
11 കുട്ടികളാണ് അപകടത്തില്‍ വെന്തുമരിച്ചത്. വാര്‍ഡിലെ 11 കിടക്കകളിലായി 24ഓളം കുഞ്ഞുങ്ങളായിരുന്നു ഉണ്ടായിരുന്നതെന്നും പറ്റാവുന്ന അത്രയും കുഞ്ഞുങ്ങളെ രക്ഷിക്കുകയായിരുന്നു ലക്ഷ്യമെന്നും പറയുമ്പോള്‍ മേഘയുടെ ശബ്ദം ഇടറി. അപകടത്തിന് കാരണം സ്വിച്ച് ബോര്‍ഡില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് സര്‍ക്കാര്‍ നിയോഗിച്ച അടിയന്തര അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്.