web analytics

ആമ്പുലൻസ് മറിഞ്ഞ് നഴ്സിൻ്റെ മരണം; ജിതിൻ്റെ വിയോഗത്തിൽ വിതുമ്പി നാരകക്കാനം

108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ നേഴ്സ് മരിച്ചു

നാരകക്കാനം നടുവിലേടത്ത് (കാണക്കാലിൽ) ജിതിൻ ജോർജ് (39) ൻ്റെ വേർപാടിൽ നാടാകെ വിതുമ്പി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂർ പാലാ റോഡിൽ പുന്നത്തുറ കവലയ്ക്ക് സമീപം നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിലാണ് ആംബുലൻസിൽ മെയിൽ നേഴ്സായ ജിതിൻ മരിച്ചത്.

മരണവാർത്തയറിഞ്ഞതു മുതൽ നാടുമുഴുവൻ ജിതിൻ്റെ വീട്ടിലേക്കെത്തി. ജിതിൻ്റെ പിതാവ് കാണക്കാലിൽ ജോർജ് 38 വർഷങ്ങൾക്ക് മുമ്പ് നേര്യമംഗലത്ത് വച്ച് ചരക്കു വാഹനം മറിഞ്ഞുണ്ടായ അപകടത്തിലാണ് മരിച്ചത്.

ഭർത്താവിൻ്റെ മരണശേഷം ജിതിൻ്റെ അമ്മ ഗ്രേസി മകന് വേണ്ടി ജീവിതം മാറ്റിവെക്കുകയായിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് ജിതിൻ്റെ വിദ്യഭ്യാസം ഗ്രേസി പൂർത്തിയാക്കിയത്.

മരിയാപുരം മുൻ പഞ്ചായത്ത് അംഗമായ ഗ്രേസി (ഇപ്പോൾ സിഡിഎസ് ചെയർപേഴ്സൺ) മകൻറെ മരണവാർത്തയറിഞ്ഞ് ബോധരഹിതയായി വീണു. തുടർന്ന് നാട്ടുകാർ ചേർന്ന് ഗ്രേസിയെ ആശുപത്രിയിലാക്കി.

പാതിരാത്രി വെറും ആറര മണിക്കൂറിനുള്ളിൽ 2 കിലോമീറ്റർ റെയിൽപാത നിർമ്മിച്ച് ഇന്ത്യൻ റെയിൽവേ; ചരിത്ര നേട്ടത്തിൽ ഏഴിമല

നഴ്സിംഗ് പഠനത്തിനുശേഷം കരാർ അടിസ്ഥാനത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു ജിതിൻ.ഇവിടെ നിന്നാണ് 108 ആംബുലൻസിൽ നെടുങ്കണ്ടത്തേക്കും തുടർന്ന് കോട്ടയത്തേക്കും പോയത്.

വെള്ളിയാഴ്ച ജോലിക്ക് കയറേണ്ട നഴ്സിന് അസൗകര്യം ഉണ്ടായതിനെ തുടർന്ന് പകരം ജോലിക്കു കയറിയതാണ് ജിതിൻ. അടിമാലിയിൽ നിന്നും രോഗിയെയും കൊണ്ട് ആംബുലൻസിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകാൻ നിർദ്ദേശിച്ചു.

തുടർന്ന് രോഗിയെയും കൊണ്ട് കോട്ടയത്തേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ഭാര്യ : ആൻസ് (ലക്ചറർ എസ് എൻ കോളേജ് കണ്ണൂർ) കുറുപ്പംപടി കാഞ്ഞിരക്കൊമ്പിൽ കുടുംബാംഗമാണ്. ഏകമകൾ : ജോവാൻ ( ഒന്നാം ക്ലാസ് വിദ്യാർഥി)


spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

ദുരിതാശ്വാസനിധി വിവാദം; ₹778 കോടിയുടെ വിനിയോഗം ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ

ദുരിതാശ്വാസനിധി വിവാദം; ₹778 കോടിയുടെ വിനിയോഗം ചോദ്യം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട:...

നേമത്തിന് പുതിയ ‘ബ്ലൂപ്രിന്റ്’; വികസന വാഗ്ദാനങ്ങളുമായി രാജീവ് ചന്ദ്രശേഖർ, പടയൊരുക്കം ശക്തം!

നേമത്തിന് പുതിയ ‘ബ്ലൂപ്രിന്റ്’; വികസന വാഗ്ദാനങ്ങളുമായി രാജീവ് ചന്ദ്രശേഖർ, പടയൊരുക്കം ശക്തം! തിരുവനന്തപുരം:...

‘ഹീറ്റ് ഡോം’ പ്രഭാവം ശക്തമാകുന്നു; 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

'ഹീറ്റ് ഡോം' പ്രഭാവം ശക്തമാകുന്നു. 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത്...

കൊല്ലം പൂരം: ഏപ്രിൽ 16-ന് കൊല്ലം കോർപറേഷൻ പരിധിയിൽ പ്രാദേശിക അവധി

കൊല്ലം: തെക്കൻ കേരളത്തിലെ പൂരപ്രേമികളുടെ ഹൃദയമിടിപ്പായ കൊല്ലം പൂരത്തിന് ആവേശം കൂട്ടാൻ...

വാടക വീട്ടിൽ കഞ്ചാവ് കൃഷി; വെള്ളം നനയ്ക്കുന്നതിനിടെ യുവാവ് പിടിയിൽ

വാടക വീട്ടിൽ കഞ്ചാവ് കൃഷി; വെള്ളം നനയ്ക്കുന്നതിനിടെ യുവാവ് പിടിയിൽ ചെങ്ങന്നൂർ: വാടക...

ഇതിഹാസത്തിന്റെ നിഴലിലല്ല, സ്വന്തം വഴി തേടി അർജുൻ!

ഇതിഹാസത്തിന്റെ നിഴലിലല്ല, സ്വന്തം വഴി തേടി അർജുൻ! മുംബൈ: ‘ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർയുടെ...

Related Articles

Popular Categories

spot_imgspot_img