കണ്ണൂർ: ദക്ഷിണ റെയിൽവേയിലെ ദീർഘദൂര വണ്ടികളിൽ ജനറൽ കോച്ചുകൾ വർധിപ്പിക്കുന്നു. 44 ട്രെയിനുകളിലാണ് കോച്ചുകൾ കൂട്ടുന്നത്. ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) വണ്ടികളിൽ ഒന്നോ രണ്ടോ വീതം കോച്ചുകളാണ് കൂടുതൽ ഘടിപ്പിക്കുക.(Number of Third ACs to be reduced, General Coaches to be increased; A solution to the train travel woes)
തേർഡ് എസി കോച്ചുകൾ കുറച്ചുകൊണ്ട് ജനറൽ കോച്ചുകൾ വർധിപ്പിക്കാനാണ് തീരുമാനം. ഇതുവഴി കേരളത്തിലൂടെ ഓടുന്ന 16 ട്രെയിനുകൾക്കും ഗുണം ലഭിക്കും. ഭൂരിഭാഗം വണ്ടികളും പരമ്പരാഗത കോച്ചിൽനിന്ന് എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുകയാണ്.
കേരളത്തിൽ കോച്ച് കൂട്ടുന്ന വണ്ടികൾ: മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് (ഒന്ന്), എറണാകുളം-നിസാമുദ്ദീൻ മിലേനിയം എക്സ്‌പ്രസ് (ഒന്ന്), തിരുവനന്തപുരം-ചെന്നൈ വീക്ക്‌ലി സൂപ്പർഫാസ്റ്റ് (രണ്ട്), തിരുവനന്തപുരം-വെരാവൽ എക്സ്‌പ്രസ് (രണ്ട്), കൊച്ചുവേളി-ശ്രീഗംഗാനഗർ സൂപ്പർഫാസ്റ്റ് (ഒന്ന്), തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (കോട്ടയം വഴി) -(രണ്ട്), എറണാകുളം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (രണ്ട്), തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (ആലപ്പുഴ വഴി)-രണ്ട്
അതേസമയം, എൽഎച്ച്ബി കോച്ചുള്ള നേത്രാവതി എക്സ്‌പ്രസ്, മംഗള സൂപ്പർഫാസ്റ്റ് വണ്ടികളിൽ പ്ലാറ്റ് ഫോമിന് നീളം കുറവായതിനാൽ ജനറൽ കോച്ചുകൾ വർധിപ്പിക്കില്ല. നേത്രാവതിയിൽ ഒന്നര ജനറൽ കോച്ചാണ് (അര കോച്ച് തപാലിന്) ആകെയുള്ളത്. മംഗളയിൽ രണ്ടെണ്ണവും ആണ് ഉള്ളത്.