web analytics

കഴുകൻകണ്ണുകൾ ആരുടേതുമാവാം… ഈ ഇരപിടിയന്മാരെ സൂക്ഷിക്കണം; കണ്ണുവേണം കുട്ടികളിൽ; കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത പോക്സോ കേസുകളുടെ എണ്ണം

മലപ്പുറം എടവണ്ണയിൽ കരാട്ടെ അധ്യാപകൻ വർഷങ്ങളായി തന്റെ വിദ്യാർഥിനികളെ കബളിപ്പിച്ച്, ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതായിരുന്നു. താൻ ഗുരുവും ദൈവവുമാണെന്നും ശരീരവും മനസും ഗുരുവിന്റെ തൃപ്തിക്കായി സമർപ്പിക്കണമെന്നും കുട്ടികളെ പറഞ്ഞു വിശ്വസിപ്പിച്ച് അയാൾ നടത്തിയ ലൈംഗികാതിക്രമങ്ങൾ പുറത്തുവരാൻ ഒരു പതിനേഴ് വയസ്സുകാരിയ്ക്ക് ജീവൻ നഷ്ടപ്പെടേണ്ടിവന്നു. Number of POCSO cases registered last year

ഇത്തരത്തിൽ കേരളത്തിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത പോക്സോ കേസുകളുടെ എണ്ണം ആശങ്കയുളവാക്കുന്നതാണ്. പോക്സോ നിയമപ്രകാരം കഴിഞ്ഞ വർഷം (നവംബർ വരെ) സംസ്ഥാനത്ത് 4196 ലൈംഗിക അതിക്രമ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഡിസംബർ വരെയുള്ള കേസുകളുടെ എണ്ണം ഈ വർഷവും 4500 കവിയുമെന്ന് തന്നെയാണ് സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 2023ൽ 4641 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

കഴിഞ്ഞ വർഷം കുട്ടികൾക്കെതിരായി ഏറ്റവും കൂടുതൽ അതിക്രമം നടന്നത് തിരുവനന്തപുരത്താണ്. 571 എണ്ണം. ഇതിനുമുമ്പുള്ള വർഷവും തിരുവനന്തപുരം (601) തന്നെയായിരുന്നു പട്ടികയിൽ മുമ്പിൽ. ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത് പത്തനംതിട്ട ജില്ലയിലാണ്. 150 എണ്ണം. 2023ലും പത്തനംതിട്ടയിലായിരുന്നു എറ്റവും കുറവ് കേസുകൾ. 177 എണ്ണം.

മലപ്പുറം (465), കോഴിക്കോട് (416), കൊല്ലം(397), എറണാകുളം (393) എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ എടുത്തിരിക്കുന്നത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തിന് പോയ വർഷവും കുറവില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ എട്ടുവർഷത്തിനിടെ ഏറ്റവുംകൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർചെയ്തത് 2023ലായിരുന്നു. ഇത്തവണയും ഇതിനോട് അടുത്ത് കേസുകൾ ഉണ്ടാവാനാണ് സാധ്യതയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അതിക്രമങ്ങൾക്ക് ഇരയാകുന്നവരിൽ കൂടുതലും പെൺകുട്ടികളാണ്. വീടുകളിലും വിദ്യാലയങ്ങളിലും ട്രെയിനിലും വരെ കുട്ടികൾ പീഡനങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സ്വന്തം പിതാവ് മുതൽ അധ്യാപകർ വരെ കുട്ടികളെ പീഡനത്തിന് ഇരയാക്കിയ നിരവധി കേസുകൾ റിപ്പോർട്ട് കഴിഞ്ഞ വർഷവും ചെയ്യപ്പെട്ടിട്ടുണ്ട്. കഞ്ചാവും ലഹരി മരുന്നുകളും നൽകി കുട്ടികളെ പീഡനത്തിന് ഇരയാക്കുന്ന കേസുകളും സംസ്ഥാനത്ത് വർദ്ധിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.

കേരളത്തിലെ പോക്സോ കേസുകൾ – 2024 നവംബർ വരെ ( ജില്ല തിരിച്ചുള്ള കണക്ക്)

തിരുവനന്തപുരം – 543

കൊല്ലം- 347

പത്തനംതിട്ട – 150

ആലപ്പുഴ-296

കോട്ടയം – 211

ഇടുക്കി -212

എറണാകുളം-393

തൃശൂർ – 340

പാലക്കാട് -248

മലപ്പുറം – 465

വയനാട്- 178

കണ്ണൂർ – 198

കാസർഗോഡ് – 140

റെയിൽവേ പോലീസ് എടുത്ത കേസുകൾ – 11

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

ഇറാനിലെ യുദ്ധഭീതിക്കിടെ മലയാളി യുവാവിനെ കാണാനില്ല;

കട്ടപ്പന: മർച്ചന്റ് നേവി കോഴ്സിന് ശേഷം ഇന്റേൺഷിപ്പിനായി ഇറാനിലേക്ക് പോയ ഇടുക്കി...

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

അടിയന്തര ഗർഭനിരോധന ഗുളികകൾക്ക് കടുത്ത നിയന്ത്രണം? മുന്നറിയിപ്പുകൾ നിർബന്ധമാക്കാൻ കേന്ദ്ര നീക്കം

അടിയന്തര ഗർഭനിരോധന ഗുളികകൾക്ക് കടുത്ത നിയന്ത്രണം? മുന്നറിയിപ്പുകൾ നിർബന്ധമാക്കാൻ കേന്ദ്ര നീക്കം സുരക്ഷിതമല്ലാത്ത...

‘പാമ്പിൻ വിഷം ലഹരിയല്ല’—എൽവിഷ്  കേസിൽ സുപ്രീംകോടതി ഇടപെടൽ; എഫ്‌ഐആർ റദ്ദാക്കി

‘പാമ്പിൻ വിഷം ലഹരിയല്ല’—എൽവിഷ്  കേസിൽ സുപ്രീംകോടതി ഇടപെടൽ; എഫ്‌ഐആർ റദ്ദാക്കി ന്യൂഡൽഹി: പാമ്പിൻ...

വിജയവും നേട്ടങ്ങളും! ഇന്നത്തെ നക്ഷത്രഫലം

വിജയവും നേട്ടങ്ങളും! ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ ദിവസം നിങ്ങൾക്ക് വിജയവും സാമ്പത്തിക നേട്ടവും...

Related Articles

Popular Categories

spot_imgspot_img