യു.കെ.യിൽ നോറോ വൈറസ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. ഒരു ദിവസം ശരാശരി 1160 രോഗികളെയാണ് ഛർദി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോയ ആഴ്ച്ചയേക്കാൾ 22 ശതമാനം അധികം രോഗ ബാധിതരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
രോഗബാധിത വൈറസുകളെ വൃത്തിയാക്കാൻ വാർഡുകൾ ഐസൊലേറ്റ് ചെയ്യേണ്ടതും മികച്ച ശുചീകരണം നടത്തേണ്ടതും ആശുപത്രി അധികൃതരെ കൂടുതൽ സമർദത്തിലാക്കുന്നു. കൊച്ചുകുട്ടികളിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരിലും വൈറസ് കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കുന്നു.
ആരോഗ്യമുള്ളവർ ഏതാനും ദിവസങ്ങൾക്കുള്ളിൽ വൈറസിൽ നിന്നും മുക്തി നേടുന്നുണ്ട്. വേഗത്തിൽ വൈറസ് പടർന്നു പിടിക്കുമെന്നത് രോഗ ബാധ വ്യാപിക്കാൻ കാരണമാകുന്നു.
സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നത് രോഗം പടരുന്നത് തടയും. ഛർദിയും വയറിളക്കവും ഉള്ളവർ വീട്ടിൽ തന്നെ തുടരുക. ലക്ഷണങ്ങൾ മാറിയാലംു രണ്ടു ദിവസത്തിന് ശേഷമേ പുറത്തു പോകാൻ പാടുള്ളു.
വൈറസ് ബാധിച്ചവർ ധാരാളം വൈള്ളം കുടിക്കണം. ഹാൻഡ് ജെല്ലുകൾ പോലെയുള്ളവ വൈറസിനെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്നില്ല എന്നതിനാൽ സോപ്പാണ് ഉത്തമം. ഛർദിയും വയറിളക്കവും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക.