കഴിഞ്ഞ ദിവസം കേരളം വേദനയോടെ കണ്ട കാഴ്ചയാണ് വൈദ്യുതി കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് ഫ്യൂസ് ഊരാൻ വന്ന കെഎസ്ഇബി ജീവനക്കാരന് സഹോദരിമാർ നോട്ട് ബുക്ക് പേജിൽ എഴുതിയിയ കുറിപ്പ്. ഫ്യൂസ് ഊരാനെത്തിയ കെഎസ്ഇബി ജീവനക്കാരന്‍ പങ്കുവെച്ച ഈ വീഡിയോ വൈറലായി. Now they can learn without fear; Let the children study happily
‘സർ, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വെച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോവുകയാണ്’ എന്നാണു കുറിപ്പിൽ പ്ലസ് വണ്ണിനും ഏഴാം ക്ലാസിലും പഠിക്കുന്ന സഹോദരിമാർ എഴുതിയിരുന്നത്.
ഏറെ ദൈന്യത നിറഞ്ഞ കുറിപ്പിന് പിന്നാലെ സഹായവുമായി എത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കുറിപ്പ് വല്ലാതെ വേദനയുണ്ടാക്കിയെന്നും കുടുംബത്തിന്‍റെ രണ്ട് വർഷത്തെ വെെദ്യുതി ബില്‍ അടച്ചുവെന്നു അറിയിച്ചിരിക്കുകയാണ് രാഹുല്‍.
കൂടാതെ അവരുടെ വിദ്യാഭ്യാസവും, വീടിന് അടച്ചുറപ്പുള്ള ഒരു കതകും ചെറിയ അറ്റകുറ്റ പണിയും അതും നമ്മൾ ചെയ്യും, അവർ സന്തോഷമായി പഠിക്കട്ടെ എന്നും സന്തോഷം പങ്കുവച്ച് രാഹുൽ കുറിച്ചു. കുടുംബത്തിൻറെ ദുരവസ്ഥ നവമാധ്യമങ്ങളിൽ കണ്ടറിഞ്ഞ് ഒരുപാട് പേർ സഹായവുമായി എത്തുന്നുണ്ട്.