ഇനി ധൈര്യമായി സ്കൂളിലേക്ക് പോകാം; കാട്ടാനപ്പേടി ഒഴിഞ്ഞ് ഇടമലയാർ ഗവ. യു.പി സ്കൂൾ

കോതമംഗലം: കാട്ടാന ആക്രമണം മൂലം, പഠനം മുടങ്ങുന്നത് പതിവായ എറണാകുളം ജില്ലയുടെ ഇടമലയാർ ഗവ. യു.പി സ്കൂളിന് ശാപമോക്ഷമായി.Idamalyar Govt. UP School

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്കൂളിനു ചുറ്റും സംരക്ഷണ ഭിത്തി നിർമ്മിച്ചാണ് കാട്ടാനപ്പേടിക്ക് അറുതി വരുത്തി.

40 ആദിവാസി കുട്ടികൾ പഠിക്കുന്ന സ്കൂളിൽ, വന്യ മൃഗങ്ങളുടേയും,ഇഴ ജന്തുക്കളുടേയും ഭീഷണിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് 2023 – 2024 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ചാണ് വിദ്യാർഥികളുടെയും, അധ്യാപകരുടെയും ആശങ്ക അകറ്റിയ ചുറ്റുമതിൽ നിർമ്മാണങ്ങൾ നടത്തിയത്.

നിരവധി തവണ കാട്ടാനകൾ സ്കൂൾ കെട്ടിടത്തിൽ നാശനഷ്ടം ഉണ്ടാക്കിയ സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ഏറ്റെടുത്തത്.

നിരവധി ആദിവാസി കുട്ടികൾക്ക് ഏക വിദ്യാഭാസ ആശ്രയമാണ് ഇടമലയാർ ഗവ.U.P. സ്കൂൾ. സ്കൂൾ കോമ്പൗണ്ടിന് സംരക്ഷണ ഭിത്തി,ഗെയ്റ്റ്, ആർച്ച്, മുറ്റത്ത് ടൈൽ ,കുട്ടികൾക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നീ പ്രവർത്തികൾ പൂർത്തീകരിച്ചതോടെ സ്കൂൾ അന്തരീക്ഷം സുരക്ഷിതവും കൂടുതൽ മനോഹരവുമായി.

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

മുണ്ടുടുത്ത് വരും, വില കൂടിയ മദ്യകുപ്പികൾ മുണ്ടിനുളളിലാക്കും; സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവ് പിടിയിൽ

തൃശൂര്‍: ചാലക്കുടിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍നിന്നും സ്ഥിരമായി മദ്യം മോഷ്ടിച്ചിരുന്ന യുവാവിന്നെ...

അടുപ്പുവെട്ട് രാവിലെ 10:15 ന്;ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ...

ഇൻ്റർപോൾ തിരയുന്ന കടും കുറ്റവാളി വർക്കലയിൽ പിടിയിൽ; പിടിയിലായത് ഇങ്ങനെ:

തിരുവനന്തപുരം: അമേരിക്കയിലെ കള്ളപ്പണ കേസിലെ പ്രതിയും ഇൻ്റർപോൾ തിരഞ്ഞിരുന്ന ആളുമായിരുന്ന യുവാവ്...

യുകെയിൽ അന്തരിച്ച സണ്ണി അഗസ്റ്റിനു വിട നൽകാനൊരുങ്ങി യുകെ മലയാളി സമൂഹം; പൊതുദർശന ക്രമീകരണങ്ങൾ ഇങ്ങനെ:

ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59)...

അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് മലയാളി യുവാവ്..! മലയാളിയുടെ ചരിത്രനേട്ടത്തിനു പിന്നിൽ….

അയർലൻഡ് അണ്ടർ-19 men’s ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി യുവാവ്. കിൽഡെയർ...

പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ പേരിൽ പോക്സൊ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പോക്സോപോലെ ഗുരുതര സ്വഭാവമുള്ള കേസുകൾ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!