ഇൻഡോർ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ മധ്യപ്രദേശിലെ ഇൻഡോറില്‍ രണ്ടാം സ്ഥാനം നേടി നോട്ട. 1008077 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഷങ്കര്‍ ലാല്‍വാനി വിജയിച്ചപ്പോൾ നോട്ട കുത്തിയവരുടെ എണ്ണം 2,18,674. ബിഎസ്പിയുടെ സഞ്ജയ് ലക്ഷ്മണ്‍ സോളങ്കിയാണ് മൂന്നാം സ്ഥാനത്ത്. വോട്ടുകളാണ് നോട്ടയ്ക്ക് വീണത്. മണ്ഡലത്തിൽ വിജയിച്ച ഷങ്കര്‍ ലാല്‍വാനി 11,60,627 വോട്ടുകളാണ് നേടിയത്.
ഇൻഡോർ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അക്ഷയ് കാന്തി ബാം ഏപ്രിൽ 29 ന് നാമനിർദേശ പത്രിക പിൻവലിച്ചിരുന്നു.ബിജെപി മന്ത്രി കൈലാഷ് വിജയവർഗിയ, നിയമസഭാംഗം രമേഷ് മെൻഡോള എന്നിവർക്കൊപ്പം ഇൻഡോർ ജില്ലാ കളക്ടറുടെ ഓഫീസിലെത്തിയാണ് പത്രിക പിൻവലിച്ചത്. ഇതോടെ നോട്ടയ്ക്ക് വോട്ട് ചെയ്യാൻ കോൺഗ്രസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞായിരുന്നു കോൺഗ്രസ് പ്രചരണം നടത്തിയതും. ജനാധിപത്യത്തെ അട്ടിമറിക്കാൻ പണവും ആളുകളെയും ഉപയോഗിച്ച ബിജെപിക്ക് ജനങ്ങൾ ഉചിതമായ മറുപടിയാണ് നൽകിയതെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജിതു പട്‌വാരി പറഞ്ഞു. നോട്ടയെ പിന്തുണച്ചതിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
Read Also: പൊന്നാനിയിൽ ലീഗ് തന്നെ; സമദാനി നേടിയത് രണ്ട് ലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷം
Read Also:‘ഹൃദയം കീഴടക്കി സുരേഷ് ഗോപി, നിറഞ്ഞ സ്നേഹം’; സുരേഷ് ഗോപിക്ക് ആശംസകളുമായി താരങ്ങൾ