web analytics

മൂ​ന്നാം സീ​റ്റി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​വ​രം ചോ​രു​ന്നു; കട്ടക്കലിപ്പിൽ ലീഗ്; ലോ​ക്​​സ​ഭ​യി​ൽ മൂ​ന്നാം സീ​റ്റ് മാ​ത്ര​മ​ല്ല, നേ​ര​ത്തെ വി​ട്ടു​കൊ​ടു​ത്ത രാ​ജ്യ​സ​ഭ സീ​റ്റും തി​രി​ച്ചു​വേ​ണം; ലീഗിൻ്റെ പുതിയ തീരുമാനം ഇങ്ങനെ

മ​ല​പ്പു​റം: യു.ഡി.എഫിലെ താൽക്കാലിക സമവായം പാളി.ലോ​ക്​​സ​ഭ​യി​ൽ മൂ​ന്നാം സീ​റ്റ് വേ​ണ​മെ​ന്ന് മാ​ത്ര​മ​ല്ല, നേ​ര​ത്തെ വി​ട്ടു​കൊ​ടു​ത്ത രാ​ജ്യ​സ​ഭ സീ​റ്റ് തി​രി​ച്ചു​വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​നാണ്​ മുസ്ലിം ലീഗിൻ്റെ പു​തി​യ തീ​രു​മാ​നം.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നാം​സീ​റ്റ് പ്ര​തീ​ക്ഷി​ക്കേ​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ് സൂ​ച​ന ന​ൽ​കു​മ്പോ​ഴും പി​ന്നോ​ട്ടു​പോ​കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ൽ മു​സ് ലിം ​ലീ​ഗ്. നി​ല​പാ​ട് ക​ടു​പ്പി​ക്കാ​നും ലീ​ഗ് നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​ട​തു​മു​ന്ന​ണി സി.​പി.​​ഐ​ക്ക് ന​ൽ​കു​ന്ന പ​രി​ഗ​ണ​ന ഈ ​വി​ഷ​യ​ത്തി​ൽ ലീ​ഗ് എ​ടു​ത്തു​പ​റ​യു​ന്നു. ഒ​റ്റ​ക്ക് നി​ന്നാ​ൽ എ​വി​ടെ​യും ജ​യി​ക്കാ​ത്ത സി.​പി.​ഐ​ക്ക് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​വി​ൽ ഇ​ട​തു​മു​ന്ന​ണി നാ​ല് സീ​റ്റ് ന​ൽ​കു​മ്പോ​ൾ യു.​ഡി.​എ​ഫി​ൽ​നി​ന്ന് മാ​റി ഒ​റ്റ​ക്ക് മ​ത്സ​രി​ച്ചാ​ലും ജ​യി​ക്കാ​വു​ന്ന സീ​റ്റു​ക​ളാ​ണ് ഇ​പ്പോ​ഴും ലീ​ഗി​ന്​ ന​ൽ​കു​ന്ന​ത്.മാ​ത്ര​മ​ല്ല യു.​ഡി.​എ​ഫ് യോ​ഗ​തീ​രു​മാ​നം വ​രും മു​മ്പ്, മൂ​ന്നാം സീ​റ്റി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​വ​രം ചോ​രു​ന്ന​തും ലീ​ഗി​നെ രോ​ഷം കൊ​ള്ളി​ക്കു​ന്നു.

ചൊ​വ്വാ​ഴ്ച പാ​ണ​ക്കാ​ട്ട് ചേ​ർ​ന്ന ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ യോ​ഗം സീ​റ്റ് ത​രി​ല്ലെ​ന്ന കോ​ൺ​ഗ്ര​സ് നി​ല​പാ​ടി​ൽ അ​തൃ​പ്തി അ​റി​യി​ച്ചു. മൂ​ന്നാം​സീ​റ്റ് ലീ​ഗി​ന് ന​ൽ​കി​യാ​ൽ സാ​മു​ദാ​യി​ക സ​മ​വാ​ക്യം പ്ര​ശ്ന​മാ​വു​മെ​ന്ന കോ​ൺ​ഗ്ര​സ് വി​ല​യി​രു​ത്ത​ൽ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സി​ന്‍റെ ഇ​ത്ത​രം പേ​ടി​യാ​ണ് ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ ത​ക​ർ​ച്ച​ക്ക് വ​രെ കാ​ര​ണ​മാ​വു​ന്ന​തെ​ന്ന് നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

സ​മ​സ്ത ഈ ​വി​ഷ​യ​ത്തി​ൽ ലീ​ഗി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന കാ​ര്യ​വും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി. രാ​ജ്യ​സ​ഭ സീ​റ്റ് കി​ട്ടി​യാ​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ആ​ദ്യം ലീ​ഗ്. അ​ക്കാ​ര്യ​ത്തി​ലും പ്ര​തീ​ക്ഷ വേ​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ് സൂ​ച​ന ന​ൽ​കി​യ​ത് പാ​ർ​ട്ടി​നേ​താ​ക്ക​ളെ കൂ​ടു​ത​ൽ പ്ര​കോ​പി​ത​രാ​ക്കി.

പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നേ​തൃ​യോ​ഗ​ത്തി​ൽ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി, പി.​എം.​എ. സ​ലാം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

അമേരിക്കയും ഇറാനും നേർക്കുനേർ; യു.എസ്.എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ; ലോകം ഉറ്റുനോക്കുന്ന സൈനിക നീക്കങ്ങൾ

അമേരിക്കയും ഇറാനും നേർക്കുനേർ; യു.എസ്.എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ; ലോകം ഉറ്റുനോക്കുന്ന സൈനിക...

ആനകളില്ലാത്ത തൃശൂരിലെ ആവേശപ്പൂരം! ആകാശപ്പൊട്ടും അലറുന്ന കെട്ടുകാളകളും; അന്തിമഹാകാളന്‍കാവ് വേല വർണാഭമായി

തൃശൂർ: പൂരങ്ങളുടെ നാടായ തൃശൂരിൽ ആനകളില്ലാതെയും ഒരു പൂരത്തിന് ഇത്രമേൽ ആവേശം...

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി ഇടപാടിൽ ദുരൂഹതയേറുന്നു

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി...

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ!

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ...

Related Articles

Popular Categories

spot_imgspot_img