കനത്ത ചൂടിൽ ഉത്തരേന്ത്യ. 24 മണിക്കൂറിനുള്ളിൽ 85 പേരാണ് ചൂടുമൂലം മരിച്ചത്. ഇതോടെ കനത്ത ചൂടിൽ മരിച്ചവരുടെ എണ്ണം 100 കടന്നു. ഒഡീഷ, ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാങ്ങളിലാണ് ചൂടിൽ കൂടുതൽ മരണങ്ങൾ സംഭവിച്ചിരിക്കുന്നത്. ഡൽഹിയിലെ താപനില കഴിഞ്ഞ ദിവസം 52.9 ഡിഗ്രി സെൽഷ്യസായി ഉയർന്നിരുന്നു. രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയായാണ് ഇത് കണക്കാക്കപ്പെടുന്നത്. നാഗ്പൂരിൽ 56 ഡിഗ്രി സെൽഷ്യസ് ചൂടും രേഖപ്പെടുത്തിയിരുന്നു. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് അടക്കം വെല്ലുവിളിയാകുന്നുവെന്നാണ് ഉയരുന്ന താപനില സൂചിപ്പിക്കുന്നത്. അന്തരീക്ഷ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്ന ഒഡീഷയിൽ മാത്രം 46 പേരാണ് മരിച്ചത്. ജൂൺ മൂന്ന് വരെ ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read also: ആഭരണ പ്രേമികളേ ഇതിലേ…! സ്വര്‍ണം ഇന്ന് തന്നെ വാങ്ങിക്കോളൂ, വില കുറഞ്ഞു