വിദേശതൊഴില്‍ തട്ടിപ്പുകൾക്കെതിരെ പരാതിപ്പെടാൻ നോർക്ക വഴിയൊരുക്കുന്നു. വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വിസാ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നടപടികളെടുക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രൻസ് , കേരളാ പോലീസ്, നോര്‍ക്ക റൂട്ട്സ്, എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ ശുഭയാത്ര.
വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെയുളള പരാതികള്‍ തിരുവനന്തപുരത്തും എറണാകുളത്തും പ്രവര്‍ത്തിക്കുന്ന വിദേശകാര്യമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് (POE) ഓഫീസുകളില്‍ അറിയിക്കാം.
അല്ലെങ്കില്‍ www.emigrate.gov.in ഇ-മൈഗ്രേറ്റ് പോര്‍ട്ടലിലൂടെയോ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയോ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 0471-2721547 ബന്ധപ്പെട്ടോ ഓപ്പറേഷന്‍ ശുഭയാത്രയിലും അറിയിക്കാം.
കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…
തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.
സംസ്ഥാനത്തിന് അധികം പരിചയമില്ലാത്ത ഈ ഒരു ബദൽ ഭരണ സംവിധാനക്രമം കേരളത്തിൽ കൊണ്ടുവന്നത് കോൺഗ്രസാണ്. പാശ്ചാത്യ രാജ്യങ്ങളിൽ തുടർന്നു വരുന്ന ജനാധിപത്യ സംസ്ക്കാരത്തിൻറെ ഒരു സംഭാവനയാണിത്.
ഭരണകക്ഷിയുടെ നയങ്ങളേയും നടപടി ക്രമങ്ങളേയും വിമർശനാത്മകമായി വിലയിരുത്തുകയും വേണ്ട തിരുത്തലുകൾ നല്കുകയും ചെയ്യുന്നതാണ് ഈ സംവിധാനം. കുറച്ചു സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ 40-ലേറെ ക്യാമ്പുകളിലായി നടന്ന ബോധവൽക്കരണ പരിപാടികളുടെ ഫലമെന്നോണമാണ് കക്ഷിരാഷ്ട്രീയ ബന്ധങ്ങൾക്കതീതമായ കേരളത്തിൽ നിഴൽ മന്ത്രിസഭ നിലവിൽ വരുന്നത്.
1905-ൽ ഇംഗ്ലണ്ടിലാണ് ഇത്തരം നിഴൽ മന്ത്രിസഭ ആദ്യമായി നിലവിൽ വന്നത്. തിരഞ്ഞെടുപ്പിൽ തോറ്റ പാർട്ടി, ഭരിക്കുന്നവരെ കൃത്യമായി അടയാളപ്പെടുത്താനും, പിൻതുടരാനും, ഉത്തരവാദിത്വമുള്ളവരാക്കാനും വേണ്ടിയാണ് നിഴൽ മന്ത്രിസഭ എന്ന സംവിധാനം അന്ന് തുടങ്ങിയത്.
തങ്ങളുടെ ഭരണം എങ്ങനെ ആയിരിക്കും, എന്ന് ജനങ്ങൾക്ക് സൂചന കൊടുക്കാനും, തങ്ങളുടെ നേതാക്കൾക്ക് പ്രതിപക്ഷത്തിരിക്കുമ്പോൾ തന്നെ, ഭരണപരിചയം കിട്ടാനും, തങ്ങളുടെ ടീമിനെ ജനങ്ങൾക്ക് പരിചയപ്പെടുത്താനും, ഈ രീതി ഉപയോഗിച്ചിരുന്നു.
പ്രത്യേക രേഖകളോ വാർത്തകളോ ഇല്ലാതെ രാജീവ് ഗാന്ധി 1990-ൽ, കുറച്ചു കാലത്തേക്ക്, അടുക്കള കാബിനറ്റ് നടത്തിയിരുന്നതൊഴിച്ചാൽ, രേഖകൾ പ്രകാരം ഇന്ത്യയിൽ ആദ്യമായി മഹാരാഷ്ട്രയിലാണ് നിഴൽ മന്ത്രി സഭ രൂപികരിച്ചത്. 2005 ജനുവരിയിലാണ് ബിജെപിയും ശിവസേനയും ഒരുമിച്ച് വിലാസ് റാവു ദേശ് മുഖ് നയിച്ചിരുന്ന കോൺഗ്രസ് സർക്കാരിനെ നിരീക്ഷിക്കാനായി നാരായണ റാണയുടെയും ഗോപിനാഥ് മുണ്ടയുടെയും നേതൃത്വത്തിൽ നിഴൽ മന്ത്രിസഭ ഉണ്ടാക്കിയത്.
പിന്നീട് 2014-ൽ മധ്യപ്രദേശിൽ കോൺഗ്രസ്സും, 2015-ൽ, ഗോവയിൽ, ആം ആദ്മി പാർട്ടിയും, GenNext എന്ന എൻജിഒയും, നിഴൽ മന്ത്രിസഭ ഉണ്ടാക്കിയിരുന്നു.
എന്നാൽ 2014-ൽ കേന്ദ്ര സർക്കാരിനെ നിരീക്ഷിക്കാൻ, ഉണ്ടാക്കിയ ഒരു നിഴൽ സംവിധാനം ഒരു വർഷത്തെ പ്രവർത്തനത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ടു. ആം ആദ്മി സർക്കാരിനെ നന്നാക്കാനായി, 2015-ൽ ബിജെപി നിഴൽ മന്ത്രിസഭ ഉണ്ടാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അങ്ങനെ നോക്കിയാൽ നിഴൽ മന്ത്രിസഭ ഉണ്ടാക്കിയവരെല്ലാം പിന്നീട് അധികാരത്തിലേറിയിട്ടുണ്ടെന്ന് പറയാം. കേരളത്തിലും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിഴൽ മന്ത്രിസഭ രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ് യുഡിഎഫ്.
സംസ്ഥാന സർക്കാരിനെതിരായ ആക്രമണം കടുപ്പിക്കാൻ വിഷയങ്ങൾ കണ്ടെത്തുന്നതിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പ്രകടനപത്രിക തയാറാക്കുക കൂടിയാണ് ഈ നിഴൽ മന്ത്രിസഭയുടെ ലക്ഷ്യം.
ഇതിനായി 2022ൽ യുഡിഎഫ് രൂപീകരിച്ച ഉപസമിതികൾ നിഴൽ മന്ത്രിസഭകളായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. സർക്കാരിന്റെ ഓരോ വകുപ്പുകളുടെയും പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനൊപ്പം അതിനുള്ളിലെ അഴിമതികൾ കണ്ടെത്തുകയാണ് നിഴൽ മന്ത്രിസഭയുടെ പ്രധാന ലക്ഷ്യം.
വകുപ്പുകളിലെ വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ സഹായങ്ങൾക്കൊപ്പം അതത് മേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും. ഇത്തരത്തിൽ കിട്ടുന്ന വിഷയങ്ങൾ പരമാവധി ജനങ്ങൾക്കു മുന്നിലെത്തിക്കും.
രണ്ട് വർഷം മികച്ച പ്രവർത്തനം നടത്തി പ്രകടനപത്രികയ്ക്ക് വ്യക്തമായ രൂപം നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നേരത്തെതന്നെ വെളിപ്പെടുത്തിരുന്നു. അന്ന് പ്രതി പക്ഷ നേതാവ് പറഞ്ഞത് ഇങ്ങനെയായിരുന്നു.‘‘ഓരോ വിഷയങ്ങളിലും സർക്കാരിനെതിരായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഞങ്ങൾ നേരിടുന്ന പ്രധാന ചോദ്യമുണ്ട്.
നിങ്ങൾ വന്നാൽ എന്തു ചെയ്യുമെന്നാണ് ആ ചോദ്യം. അതിനാൽ തന്നെ എല്ലാ വിഷയത്തിലും കുറ്റം മാത്രം പറയാതെ ഞങ്ങൾ അധികാരത്തിലെത്തുമ്പോൾ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കൂടി കണ്ടെത്തേണ്ടതുണ്ട്. കുറ്റം മാത്രം പറഞ്ഞിരിക്കാൻ സാധിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ട് വർഷം ഇല്ലെന്നിരിക്കെ പ്രകടന പത്രികയ്ക്ക് വ്യക്തമായ ദിശാബോധം നൽകാൻ ഈ നിഴൽ മന്ത്രിസഭയ്ക്ക് സാധിക്കും’’
നല്ല ഭരണാധികാരികളെ കണ്ടെത്താനും, അവരെ ഭരണം ഏൽപിക്കാനും, ജനങ്ങൾക്ക് ഉപയോഗിക്കാവുന്ന എളുപ്പമുള്ള ഒന്നാണ് നിഴൽ മന്ത്രിസഭ. ഈ സംവിധാനം താരതമ്യേന ലളിതമാണ്. ഇത്തരമൊരു സംവിധാനം വരുന്നതോടെ ജനപക്ഷത്തുനിന്നു കൊണ്ട്, ജന നന്മ ലാക്കാക്കി പ്രവർത്തിക്കാൻ ഭരണത്തിൽ ഇരിക്കുന്നവർ നിർബന്ധിതരാകും.