സ്മാർട്ട് ഫോണുകൾ വിപണി വാഴും മുൻപ് എഴുതപെട്ട പേരായിരുന്നു ‘നോക്കിയ . അതെ നോക്കിയയെ കുറിച്ച് വൻ ചർച്ചയായ വാർത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നത്. അവശനിലയിൽ നിൽക്കുന്ന ‘നോക്കിയ’ക്ക് മരണമണി മുഴങ്ങിയോ എന്ന് വരെ ചോദ്യങ്ങൾ ഉയർന്നു .
എച്ച്എംഡി ഗ്ലോബൽ എന്ന സ്ഥാപനത്തിനാണ് നോക്കിയ ബ്രാൻഡിലുള്ള ഫോണുകൾ നിർമിക്കാനുള്ള അവകാശം. കമ്പനി ഇപ്പോൾ എച്ച്എംഡി എന്ന ബ്രാൻഡിൽ തന്നെ ഫോണുകൾ പുറത്തിറക്കാൻ പോവുകയാണ്. പുതിയ നീക്കങ്ങളുടെ ഭാഗമായി നോക്കിയ മൊബൈൽ വെബ്‌സൈറ്റ്, എച്ച്എംഡി ഗ്ലോബൽ എന്ന പേരിൽ റീബ്രാൻഡ് ചെയ്യാനൊരുങ്ങുകയാണ് കമ്പനി.ഇതാണ് നോക്കിയ എന്ന ബ്രാൻഡ് വിസ്മൃതിയിലേക്ക് പോവുകയാണെന്ന പ്രചാരണത്തിനിടയാക്കിയത്.എന്നാൽ ഈ വാർത്തകൾ നിഷേധിക്കുകയാണ് കമ്പനി. നോക്കിയ ഫോണുകൾ തുടർന്നും വിപണിയിൽ ലഭിക്കുമെന്ന് എച്ച്എംഡി ഗ്ലോബൽ പറയുന്നു.ഭാവിയിൽ പുതിയ നോക്കിയ ഫോണുകൾ പുറത്തിറക്കുകയും ചെയ്യും. ഒരു മൾട്ടി ബ്രാൻഡ് നയമാണ് തങ്ങൾ അവതരിപ്പിക്കുന്നത് എന്ന് എച്ച്എംഡി ഗ്ലോബൽ പ്രസ്താവനയിൽ പറയുന്നു.
ഈ വർഷം അവസാനമോ മധ്യത്തിലോ പുതിയ ഫോണുകൾ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.സ്മാർട്ട്‌ഫോൺ വിപണിയിൽ ഒരുകാലത്ത് എല്ലാമായിരുന്ന നോക്കിയക്ക് ഇപ്പോൾ പഴയ പ്രതാപം ഇല്ല. ചൈനീസ് ബ്രാൻഡുകളും സാംസങ് പോലുള്ള കമ്പനിയും നൂതന ഫീച്ചറുകളുമായി കളംനിറഞ്ഞതോടെ നോക്കിയ പ്രഭാവം മങ്ങി. ഇപ്പോഴും ഇടയ്ക്കിടെ പുതിയ മോഡലുകളുമായി രംഗത്ത് എത്തുന്നുണ്ടെങ്കിലും വിപണി കുലുക്കാൻ മാത്രംപോന്നതല്ല.
ഇത് ചീപ്പ് ഷോ ; വ്യാജ മരണവാർത്ത ; പൂനം പാണ്ഡെയ്ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യം