web analytics

സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുകളിൽ വിജിലൻസ് അന്വേഷണമില്ല; ഹർജി തള്ളി ഹൈക്കോടതി

കൊച്ചി:സിഎംആർഎൽ – എക്സാലോജിക് ഇടപാടുകളിൽ വിജിലന്‍സ് അന്വേഷണമെന്ന ഹർജികൾ തള്ളി കേരള ഹൈക്കോടതി. അന്തരിച്ച പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിന്റെയും മാത്യു കുഴൽനടൻ എംഎൽഎയുടെയും ഹരജികളിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്. ഹർജി രാഷ്ട്രീയ പ്രേരിതമെന്ന വിജിലൻസ് കോടതി പരാമർശം ഹൈക്കോടതി റദ്ദാക്കി.

കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രിയുടെ മകളും മാസപ്പടിയായി പണം കൈപ്പറ്റിയതിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഇത് തള്ളിയ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിനെതിരെയാണ് ഗിരീഷ് ബാബുവിന്റെ ഹരജി.

നൽകാത്ത സേവനത്തിന് സിഎംആർഎല്ലിൽ നിന്ന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക് കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് അന്വേഷിക്കണമെന്നാണ് മാത്യു കുഴൽനാടന്റെ ആവശ്യം. ഇക്കാര്യം തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിന് എതിരെയാണ് മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജികളാണ് തള്ളിയത്.

യു.കെയിൽ ദാരിദ്ര്യത്തിൽ കഴിയുന്ന കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നത്…! കാരണം….

വീട്ടുചെലവുകൾ ഉയർന്നതോടെ യു.കെ.യിൽ ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം കുത്തനെ ഉയർന്നതായി കണക്കുകൾ. മൊത്തം കുട്ടികളുടെ 31 ശതമാനവും ദാരിദ്ര്യം അനുഭവിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കുറഞ്ഞ വരുമാനക്കാരുടെ വീട്ടിലെ കുട്ടികൾ പലരും ഏതെങ്കിലും രീതിയിൽ ദാരിദ്ര്യം അനുഭവിക്കുന്നു എന്നാണ് ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസ് പുറത്തുവിട്ട കണക്ക് പറയുന്നത്.

2021 മുതലാണ് ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം കുത്തനെ വർധിച്ചത്. 2029 -30 ൽ 4.8 മില്യൺ കുട്ടികൾ ദാരിദ്രത്തിലാകുമെന്ന് ചൈൽഡ് പൊവർട്ടി ആക്ഷൻ ഗ്രൂപ്പും പറയുന്നു.

ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതാണ് കുട്ടികളുടെ ദാരിദ്ര്യം വർധിക്കാൻ കാരണമായത്. സൗജന്യ സ്‌കൂൾ ഭക്ഷണ അവകാശത്തിലൂടെയേ കുട്ടികളുടെ ദാരിദ്ര്യ നിരക്ക് കുറയ്ക്കാൻ കഴിയൂവെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ഇളയരാജയെക്കുറിച്ച് രജനികാന്ത്

ഇളയരാജയെക്കുറിച്ച് രജനികാന്ത് സം​ഗീത ലോകത്ത് 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇളയരാജ. ശനിയാഴ്ച ചെന്നൈയിൽ...

ജയേഷ് പോക്സോ കേസിലും പ്രതി

ജയേഷ് പോക്സോ കേസിലും പ്രതി പത്തനംതിട്ട: യുവാക്കളെ വീട്ടിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി...

ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ബിന്ദു

ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ബിന്ദു തിരുവനന്തപുരം: പേരൂര്‍ക്കടയിലെ വ്യാജ മാലമോഷണക്കേസില്‍...

ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി

ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി കൊയിലാണ്ടി: ഓണം ബമ്പർ ലോട്ടറി...

ഈ ടെസ്റ്റ് പാസായാല്‍ റോഡ് സേഫ്റ്റി ക്ലാസിലിരിക്കേണ്ട, ചോദ്യത്തിന് 30 സെക്കൻഡിനുള്ളിൽ ഉത്തരം…ലേണേഴ്‌സ് ടെസ്റ്റിലെ മാറ്റങ്ങൾ ഇങ്ങനെ:

ഡ്രൈവിംഗ് ലൈസൻസിനായുള്ള ലേണേഴ്‌സ് ടെസ്റ്റിലെ മാറ്റങ്ങൾ ഇങ്ങനെ തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിനായുള്ള ലേണേഴ്‌സ്...

സ്കൂൾ ബസ് മറിഞ്ഞ് അപകടം

തിരുവനന്തപുരം: കിളിമാനൂർ വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. 20-ലധികം കുട്ടികൾക്ക്...

Related Articles

Popular Categories

spot_imgspot_img