ധനമന്ത്രി നിർമല സീതാരാമൻ്റെ അധ്യക്ഷതയിൽ ചേർന്ന 53-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ നിർണായക തീരുമാനങ്ങൾ. റെയിൽവേ സേവനങ്ങൾക്കുള്ള വ്യാജ ഇൻവോയ്‌സിംഗ്, നികുതി ഇളവ് എന്നിവ പരിശോധിക്കുന്നതിന് ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ പ്രാമാണീകരണം സംബന്ധിച്ച ശുപാർശകൾ യോഗം നിർദ്ദേശിച്ചു. (Services provided by Indian Railways, platform tickets exempted from GST)
പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും നിർമലാ സീതാരാമൻ പറഞ്ഞു. ഇന്ധനവില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത് സംസ്ഥാന സർക്കാരുകളാണെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.
മറ്റ് പ്രഖ്യാപനങ്ങള്‍ ഇതൊക്കെ:
- എല്ലാ സോളാർ കുക്കറുകളും 12 ശതമാനം ജിഎസ്ടിയുടെ പരിധിയില്‍ വരും.
- റെയില്‍വേ നല്‍കുന്ന സേവനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കി. പ്ലാറ്റ്ഫോം ടിക്കറ്റ്, റിട്ടയർ റൂം, വെയിറ്റിംഗ് റൂം, ക്ലോക്ക് റൂം സേവനങ്ങള്‍ അടക്കം നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതാണ്.
- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറത്ത് സ്ഥിതിചെയ്യുന്ന സ്റ്റുഡന്റ് ഹോസ്റ്റലുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി.
- എല്ലാ മില്‍ക്ക് കാനുകളും 12 ശതമാനം ജിഎസ്ടിയുടെ കീഴില്‍ വരും.
Read More: നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടിൽ നടപടിയുമായി കേന്ദ്ര സർക്കാർ; എൻടിഎ ഡയറക്ടര്‍ ജനറലിനെ നീക്കി