web analytics

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! വേണാട് എക്‌സ്പ്രസിന് ഇന്നുമുതൽ സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല; സമയമാറ്റം അറിയാം

വേണാട് എക്‌സ്പ്രസിന് ഇന്നുമുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല. പകരം എറണാകുളം ടൗൺ സ്റ്റേഷനിലാണ് ട്രെയിൻ നിർത്തുക. സൗത്ത് സ്റ്റേഷനിൽ എത്തേണ്ട യാത്രക്കാർ തൃപ്പൂണിത്തുറയിലോ ടൗൺ സ്റ്റേഷനിലോ ഇറങ്ങി യാത്രയ്ക്കായി ബദൽ മാർഗ്ഗം ഉപയോഗിക്കേണ്ടി വരും. എൻജിൻ മാറ്റാൻ വേണ്ടിവരുന്ന അധികസമയം സൗത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളുടെ ലഭ്യതക്കുറവ് എന്നിവയാണ് വേണാട് എക്‌സ്പ്രസ് നോർത്ത് വഴി മാത്രമാക്കാനുള്ള കാരണം. എന്നാൽ സൗത്ത് സ്റ്റേഷനിലെ സ്റ്റോപ്പ് ഒഴിവാക്കിയത് ജോലിക്കും മറ്റും എറണാകുളത്തെത്തുന്ന സ്ഥിരം യാത്രക്കാരെ ദുരിതത്തിൽ ആക്കുന്നുണ്ട്.

ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത് സ്‌റ്റേഷനിൽ എത്തില്ല. ഇതോടെ എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടും. തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തും.

സമയക്രമം ഇപ്രകാരം

ഷോർണൂരിലേക്കുള്ള സമയക്രമം

എറണാകുളം നോർത്ത്: 9.50 AM
ആലുവ: 10.15 AM
അങ്കമാലി: 10.28 AM
ചാലക്കുടി: 10.43 AM
ഇരിങ്ങാലക്കുട: 10.53 AM
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 AM
ഷൊർണൂർ ജംഗഷ്ൻ.: 12.25 PM

തിരുവനന്തപുരത്തേക്കുള്ള സമയക്രമം

എറണാകുളം നോർത്ത്: 05.15 PM
തൃപ്പൂണിത്തുറ: 05.37 PM
പിറവം റോഡ്: 05.57 PM
ഏറ്റുമാനൂർ: 06.18 PM
കോട്ടയം: 06.30 pm
ചങ്ങാശ്ശേരി: O6.50 PM ​
തിരുവല്ല: 07.00 PM
ചെങ്ങന്നൂർ: 07.11 PM
ചെറിയനാട്: 07.19 PM
മാവേലിക്കര: 07.28 PM
കായംകുളം: 07.40 PM
കരുനാഗപ്പള്ളി: 07.55 pm
ശാസ്താംകോട്ട: 08.06 PM
കൊല്ലം ജം: 08:27 PM
മയ്യനാട്: 08.39 PM
പരവൂർ: 08.44 PM
വർക്കല ശിവഗിരി: 08.55 PM
കടയ്ക്കാവൂർ: 09.06 PM
ചിറയിൻകീഴ്: 09.11 PM
തിരുവനന്തപുരം പേട്ട: 09.33 PM
തിരുവനന്തപുരം സെൻട്രൽ: 10.00 PM

 

Read More: മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ണായകം,30 തവണ മാറ്റി വെച്ച ലാവ്‌ലിന്‍ കേസില്‍ അന്തിമവാദം ഇന്ന് ആരംഭിക്കും

 

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

Other news

ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിക്കുന്നു; കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തി; അമേരിക്കൻ-ഇസ്രായേൽ കപ്പലുകൾക്ക് നിരോധനം

ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിക്കുന്നു; കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തി ലോകത്തിലെ ഏറ്റവും...

ഇന്ത്യക്കെതിരെ ഹോങ്കോങ്ങ് ഇറങ്ങുമ്പോൾ…. പരിശീലകൻ ലോസാദയ്ക്ക് ഇത് കടുത്ത പരീക്ഷണം

ഇന്ത്യക്കെതിരെ ഹോങ്കോങ്ങ് ഇറങ്ങുമ്പോൾ…. പരിശീലകൻ ലോസാദയ്ക്ക് ഇത് കടുത്ത പരീക്ഷണം കൊച്ചി: എഎഫ്സി...

പാലോട് ഉത്സവത്തിനിടെ ദാരുണമായ അപകടം: ദീപാലങ്കാരം സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: ഉത്സവ ലഹരിയിലായിരുന്ന ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വീണ്ടുമൊരു ദാരുണ മരണം...

പ്രണയപ്പകയിൽ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹത്തിനരികിൽ കുട്ടികളോടൊപ്പം രാത്രി കഴിഞ്ഞ് ഭാര്യ; നടുക്കുന്ന ക്രൂരത!

പ്രണയപ്പകയിൽ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹത്തിനരികിൽ കുട്ടികളോടൊപ്പം രാത്രി കഴിഞ്ഞ് ഭാര്യ;...

ചെന്നൈയെ എറിഞ്ഞൊതുക്കി, അടിച്ചുതകർത്തു; രാജസ്ഥാൻ വിജയക്കുതിപ്പിൽ, സഞ്ജുവിന് നിരാശ… വണ്ടർ കിഡിന് തകർപ്പൻ അർധസെഞ്ചറി

ചെന്നൈയെ എറിഞ്ഞൊതുക്കി, അടിച്ചുതകർത്തു; രാജസ്ഥാൻ വിജയക്കുതിപ്പിൽ, സഞ്ജുവിന് നിരാശ… വണ്ടർ കിഡിന്...

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്...

Related Articles

Popular Categories

spot_imgspot_img