web analytics

ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ല: പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി ബിജെപി നേതാവിന്റെ അണികൾ; ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്; വീഡിയോ

ബിജെപി നേതാവിന് ലോക്സഭാ സീറ്റ് പാർട്ടി നിഷേധിച്ചതിൽ പ്രതിഷേധിച്ച് അണികളുടെ ആത്മഹത്യാ ഭീഷണി. കർണാടകത്തിലെ ബിജെപി നേതാവായ ബി വി നായിക്കിന്റെ അനുയായികളാണ് പെട്രോൾ ഒഴിച്ച് ആത്മവിദ്യാ ഭീഷണിയുമായി രംഗത്തെത്തിയത്. ബുധനാഴ്ച റായിച്ചൂരിൽ ആയിരുന്നു സംഭവം. ലോക്സഭാ തിരഞ്ഞെടുപ്പിൽ റയിച്ചൂരിൽ മത്സരിക്കാൻ സാധിക്കും എന്നായിരുന്നു ബി വി നായിക്കിന്റെ പ്രതീക്ഷ. എന്നാൽ കഴിഞ്ഞതവണ മത്സരിച്ച രാജ അമരീശ്വര സിങ്ങിനെ തന്നെ വീണ്ടും മത്സരിപ്പിക്കാൻ ബിജെപി തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് പ്രതിഷേധവുമായി പ്രവർത്തകർ രംഗത്ത് എത്തിയത്. ശിവകുമാർ, ശിവമൂർത്തി എന്നീ പ്രവർത്തകരാണ് റോഡിൽ ആത്മഹത്യ ഭീഷണി മുഴക്കിയതെന്നാണ് റിപ്പോർട്ടുകൾ.

ബി വി നായ്ക്കിന് റായ്ച്ചുർ മണ്ഡലത്തിൽ സീറ്റില്ല എന്നറിഞ്ഞതോടെ അദ്ദേഹത്തിന്റെ അനുയായികൾ റോഡിൽ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. റൈചുരിലെ പ്രധാന റോഡുകളിലെല്ലാം ടയറുകൾ കത്തിച്ച് പ്രവർത്തകർ ഗതാഗതം തടസ്സപ്പെടുത്തി. ഇതിനിടെയാണ് ഈ പ്രവർത്തകർ ആത്മഹത്യ ഭീഷണി മുഴക്കിയത്. പ്രതിഷേധക്കാരുടെ ഇടയിലായിരുന്ന ഇരുവരും തലയിലൂടെ പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന പാർട്ടി പ്രവർത്തകർ ഇവരുടെ കയ്യിൽ നിന്ന് പെട്രോൾ ക്യാനും മറ്റും പിടിച്ചു വാങ്ങിയതോടെ ഒഴിവായത് വൻ ദുരന്തമാണ്.

Read Also: തിരുവനന്തപുരത്ത് കാറിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; പിന്നിൽ സാമ്പത്തിക ഇടപാട് തർക്കം

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

Related Articles

Popular Categories

spot_imgspot_img