തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകള്‍ പതിപ്പിക്കരുത് എന്ന് നിർദേശം നൽകി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. അംഗീകാരമുള്ളതും അല്ലാത്തതുമായ യൂണിയനുകള്‍ക്ക് പോസ്റ്ററുകള്‍ പതിക്കാന്‍ സ്ഥലം അനുവദിക്കും. മന്ത്രിയായ തന്റെ പോസ്റ്ററുകള്‍ കണ്ടാല്‍ പോലും ഇളക്കിക്കളയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.(No Posters Allowed at KSRTC Depots or Bus)
കെഎസ്ആർടിസിയുടെ യൂട്യൂബ് പേജിൽ പങ്കുവച്ച വിഡിയോയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബസ് സ്‌റ്റേഷനിലോ ബസ്സിന്റെ പുറത്തോ പോസ്റ്റര്‍ ഒട്ടിച്ചാല്‍ അക്കാര്യം പൊലീസില്‍ അറിയിക്കണം. അത്തരം സംഘടനകള്‍ക്കെതിരെ കെഎസ്ആര്‍ടിസി കേസ് കൊടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
‘സാറ്റര്‍ഡേ സ്മാര്‍ട്ട് പ്രോഗ്രാം’ എന്ന പദ്ധതി പ്രകാരം എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്കു മുന്‍പ് ജോലികള്‍ തീര്‍ത്ത ശേഷം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചേര്‍ന്ന് ഓഫിസ് വൃത്തിയാക്കണം. ഫയലുകള്‍ അടുക്കിവച്ച് ഫാനുകള്‍ ഉള്‍പ്പെടെ തൂത്ത് വൃത്തിയായി വെക്കണം. ജോലി കഴിഞ്ഞ് പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യാന്‍ മറക്കരുത്. കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുതി നിരക്കില്‍ പത്തുലക്ഷത്തിലധികം രൂപ ലാഭിക്കാന്‍ കഴിഞ്ഞു. ആറു മാസത്തിനുള്ളില്‍ എല്ലാ ഡിപ്പോകളും കംപ്യൂട്ടര്‍ വല്‍ക്കരിക്കുമെന്നും മന്ത്രി ഗണേഷ്‌കുമാർ വ്യക്തമാക്കി.
Read Also: ഇന്നും മഴ കനക്കും; അതിതീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Read Also: 10 വർഷം കഴിഞ്ഞിട്ടും കോൺഗ്രസിന് 100 സീറ്റ് പോലുമില്ല; കോൺഗ്രസിനെ പരിഹസിച്ച് നരേന്ദ്ര മോദി