News4media TOP NEWS
വാനും കാറും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, അപകടം കൊച്ചിയിൽ ഡോ. വന്ദന ദാസ് കൊലപാതക കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കുറവ്; സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ കാ​ല​യ​ള​വി​ൽ തന്നെയാണ് ഫ​ണ്ട് ചു​രു​ക്കിയെന്ന് അ​ഡ്വ.​പി. സ​ന്തോ​ഷ് കു​മാ​ർ എം.​പി തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

വേണ്ടത്ര സൗകര്യമില്ല, സുരക്ഷിതവുമല്ല; പാവറട്ടി പെരുന്നാള്‍ വെടിക്കെട്ടിന് അനുമതിയില്ല

വേണ്ടത്ര സൗകര്യമില്ല, സുരക്ഷിതവുമല്ല; പാവറട്ടി പെരുന്നാള്‍ വെടിക്കെട്ടിന് അനുമതിയില്ല
April 3, 2024

തൃശ്ശൂര്‍: പാവറട്ടി സെന്‍റ് ജോസഫ് പാരിഷ് ദേവാലയത്തിലെ പെരുന്നാളിനോടനുബന്ധിച്ച് വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ നിരസിച്ച് എഡി.എം ടി.മുരളി ഉത്തരവിട്ടു. വെടിക്കെട്ട് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് 100 മീറ്റര്‍ ചുറ്റളവില്‍ പള്ളിയും അനുബന്ധകെട്ടിടങ്ങളും വീടുകളും സ്‌കൂളുകളും നഴ്‌സിങ് സ്‌കൂളുകളും കച്ചവടസ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നതിനാല്‍ നിരാക്ഷേപ പത്രം അനുവദിക്കാന്‍ കഴിയില്ലെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു.

വേണ്ടത്ര സൗകര്യവും സുരക്ഷിതവുമല്ലാത്ത സ്ഥലത്ത് ജനങ്ങള്‍ തിക്കും തിരക്കും കൂട്ടാന്‍ സാധ്യത കൂടുതലാണെന്ന് ജില്ലാ പൊലീസ് മേധാവിയും അറിയിച്ചിട്ടുണ്ട്. പെസോ നിയമാനുസൃത അംഗീകാരമുള്ള മാഗസിന്‍ (വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കാനുള്ള സ്ഥാലം) അപേക്ഷകര്‍ക്ക് ഇല്ല. കൂടാതെ ഓണ്‍സെറ്റ് എമര്‍ജന്‍സി പ്ലാനും ഹാജരാക്കിയിട്ടില്ല.

ഈ സാഹചര്യത്തില്‍ പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ വെടിക്കെട്ടിന് ലൈസന്‍സ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആയതിനാല്‍ എക്‌സ്‌പ്ലോസീവ് ആക്ട് 1884 ലെ ആറ് സി (1)(സി) ആക്ട് പ്രകാരം അപേക്ഷ നിരസിച്ചതായി എഡി.എം അറിയിച്ചു.

 

Read Also: നിലപാടുകളെല്ലാം പഴങ്കഥ; ബോക്സർ വിജേന്ദർ സിങ് ബി.ജെ.പിയിൽ; അംഗത്വം സ്വീകരിച്ചത് ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് എത്തി

Related Articles
News4media
  • Kerala
  • News
  • Top News

വാനും കാറും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, അപകടം കൊച്ചിയിൽ

News4media
  • Kerala
  • News
  • Top News

ഡോ. വന്ദന ദാസ് കൊലപാതക കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

News4media
  • Kerala
  • News

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു

News4media
  • Kerala
  • News
  • Top News

മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കുറവ്; സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്ത...

News4media
  • Kerala
  • News
  • Top News

മലപ്പുറത്ത് സ്‌ഫോടക വസ്തുക്കൾ പൊലീസ് പിടികൂടി; നിർവീര്യമാക്കുന്നതിനിടെ തീപിടുത്തം, മരങ്ങൾ കത്തിനശിച്...

News4media
  • India
  • News
  • Top News

സ്‌കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന ട്രാക്ടറിൽ സ്‌ഫോടക വസ്തുക്കൾ; അന്വേഷണം ആരംഭിച്ച് പോലീസ്

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital