ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ ആശ്വാസ വാർത്തയെത്തി, രാജ്യത്ത് ആർക്കും മങ്കിപോക്‌സ് ബാധയില്ല. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ടായവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. No one in the country is infected with monkeypox; The test result is negative
അതേസമയം, സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്നു മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷനിലേക്കു മാറ്റണം. ഇവരുടെ സമ്പർക്ക പട്ടിക തയാറാക്കി രോഗം പടരുന്നതു തടയാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാരുകൾ കൂടുതൽ ജാഗ്രത പാലിക്കണം. പൊതുജനങ്ങളിൽ അനാവശ്യമായ ഭീതി പരത്തരുതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിർദേശങ്ങളിൽ ചൂണ്ടിക്കാട്ടി.
രോഗലക്ഷണങ്ങളുള്ള എല്ലാവരെയും നിരീക്ഷിക്കുകയും ടെസ്റ്റ് നടത്തുകയും ചെയ്യണമെന്ന് മന്ത്രാലയം പുറത്തിറക്കിയ സമാർഗനിർദേശത്തിൽ അറിയിച്ചു. എംപോക്‌സ് രോഗികളെ പാർപ്പിക്കാനായി ഉപയോഗിക്കാവുന്ന ആശുപത്രികളുടെ പട്ടിക തയാറാക്കാൻ സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഭരണകൂടങ്ങളോട് നിർദേശിച്ചിട്ടുണ്ട്.