ദുബൈയിൽ മൂന്നു മാളുകളിൽ കൂടി സൗജന്യ പാർക്കിങ്ങ് ഒഴിവാക്കുന്നു. മിർദിഫ് സിറ്റി സെന്റർ, ദേറ സിറ്റി സെന്റർ, മാൾ ഓഫ് ദി എമിറേറ്റ്‌സ് എന്നീ മാളുകളിലാണ് പേ ആൻഡ് പാർക്കിങ്ങ് സംവിധാനം വരുന്നത്. No more free parking in these malls in Dubai
2025 ജനുവരി ഒന്നുമുതലാണ് പുതിയ സംവിധാനം നിലവിൽ വരിക. പാർക്കിങ്ങ് മേഖലകൾ നിയന്ത്രിക്കുന്ന പാർക്ക് ഇൻ കമ്പനിയാണ് പേ ആൻഡ് പാർക്കിങ്ങ് ഏർപ്പെടുത്തുന്നത്.
സുഗമമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും പാർക്കിങ്ങ് ദുരുപേയാഗം തടയുന്നതിനുമാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്നാണ് വിശദീകരണം.
വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സ്‌കാൻ ചെയ്ത ശേഷം എസ്.എം.എസ്.വഴി പണം അടയ്ക്കുന്നതിന് സന്ദേശം ലഭിക്കും. വെബ്‌സൈറ്റ് ഉപയോഗിച്ച് പണമടയ്ക്കാം. 2100 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലമാണ് മൂന്നു മാളുകളിലുമായി ഒരുക്കുന്നത്.