ഡൽഹി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യം നീട്ടണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന കെജ്രിവാളിന്റ ആവശ്യം സുപ്രീം കോടതി നിരസിച്ചു. നേരത്തെ സുപ്രീം കോടതിയിൽ നിന്നും ലഭിച്ച ഇടക്കാല ജാമ്യം ഏഴു ദിവസത്തേക്ക് കൂടി നീട്ടണമെന്ന് കെജ്രിവാൾ ഹർജി നൽകിയിരുന്നു.
അരവിന്ദ് കെജ്രിവാളിന് വേണ്ടി അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിയാണ് ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. വിഷയം നാളെത്തന്നെ പരിഗണിക്കണമെന്ന് കെജ്രിവാൾ അഭിഭാഷകൻ മുഖേന കോടതിയെ അറിയിക്കുകയായിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് ഹർജി തള്ളി.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ജാമ്യം 7 ദിവസത്തേക്ക് കൂടി നീട്ടി നല്‍കണമെന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം. എന്നാല്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് ചീഫ് ജസ്റ്റിസാണ് തീരുമാനം എടുക്കേണ്ടതെന്നും ഹര്‍ജി തള്ളുന്ന പക്ഷം കെജ്രിവാള്‍ തിരികെ ജയിലിലേക്ക് തന്നെ മടങ്ങേണ്ടി വരുമെന്നും ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, കെവി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചു.
Read More: മിന്നല്‍പ്പെയ്ത്തിൽ പൊലിഞ്ഞത് മൂന്ന് ജീവൻ, വന്‍ നാശനഷ്ടം; എറണാകുളത്തും കോട്ടയത്തും മഴ തുടരുന്നു
Read More: അങ്കമാലി റെയിൽവേ സ്‌റ്റേഷനിൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
Read More: കായംകുളത്ത് ബി ജെ പി നേതാവിൻ്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് പ്രവര്‍ത്തകർ