web analytics

രണ്ടാം ഭാര്യയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലി; ഇമാമിന് ജാമ്യമില്ല

കൊല്ലം: രണ്ടാം ഭാര്യയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയ ഇമാമിന് ജാമ്യമില്ല. മൈനാഗപ്പള്ളി സ്വദേശി അബ്ദുൽ ബാസിത്തിന്റെ ജാമ്യാപേക്ഷ ചവറ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളുകയായിരുന്നു.

മൈനാഗപ്പള്ളി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ബാസിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മുത്തലാഖ് ചൊല്ലിയില്ലെന്നും ഒറ്റ ത്വലാഖ് മാത്രമേ ചൊല്ലിയുള്ളു എന്നുമായിരുന്നു ഇമാമിൻ്റെ വാദം. എന്നാൽ, ഇയാൾ മുത്തലാഖ് ചൊല്ലുന്നത് പരാതിക്കാരിയായ യുവതി ഫോണിൽ റെക്കോഡ് ചെയ്തിരുന്നു.

ഇത് ഇരുപതുകാരിയുടെ അഭിഭാഷകൻ കോടതി മുറിയിൽ പ്ലേ ചെയ്തതിന് പിന്നാലെയാണ് ജാമ്യാപേക്ഷ തള്ളിയത്.

ആദ്യ വിവാ​ഹം മറച്ചുവെച്ചാണ് മൈനാഗപ്പള്ളി സ്വദേശിനിയായ 20കാരിയെ ഇയാൾ വിവാഹം കഴിച്ചത്. എന്നാൽ വിവാഹം ഉറപ്പിച്ച് കഴിഞ്ഞ് ആദ്യ ഭാര്യയെ കുറിച്ചുള്ള വിവരം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞു. ഇക്കാര്യം ബാസിത്തിന്റെ വീട്ടുകാരോട് അന്വേഷിക്കുകയും ചെയ്തു.

ആദ്യ വിവാഹം നിയമപരമായി വേർപെടുത്തി എന്നും ഒരാഴ്ച മാത്രമേ ഒന്നിച്ചു താമസിച്ചുള്ളൂ എന്നുമായിരുന്നു ബാസിത്ത് പെൺകുട്ടിയുടെ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചത്.

ഇതിനിടെ ആദ്യ ഭാര്യ, കോടതിയിൽ നിന്നും റെസിഡൻഷ്യൽ ഓർഡർ വാങ്ങി ബാസിത്തിന്റെ വീട്ടിൽ തന്നെയായിരുന്നു താമസം.

ഇത് മനസിലാക്കിയ പരാതിക്കാരി ഇക്കാര്യം ചോദ്യം ചെയ്തതിന്റെ വിരോധത്താൽ ബാസിത്ത് പരാതിക്കാരിയെ ശാരീരിക മാനസിക പീഡനങ്ങൾക്കിരയാക്കി.

ജനുവരി 19നാണ് പരാതിക്കാരിയെ ഫോണിൽകൂടി വിളിച്ചു മുത്തലാഖ് ചൊല്ലിയത്.

പിന്നാലെ പെൺകുട്ടി ചവറ പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത പൊലീസ്, ബാസിത്തിനെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

പോളിങ് ബൂത്തിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

പോളിങ് ബൂത്തിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: മലപ്പുറത്ത് യുവാവ്...

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

കാറോടിച്ചുകൊണ്ട് പുകവലി, സിഗരറ്റ് റോഡിലേക്കെറിഞ്ഞു: ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

കാറോടിച്ചുകൊണ്ട് പുകവലി, സിഗരറ്റ് റോഡിലേക്കെറിഞ്ഞു: ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ...

Related Articles

Popular Categories

spot_imgspot_img