web analytics

ദുബായിൽ ബലാത്സം​​ഗം നടന്നെന്ന് പറഞ്ഞ ​ദിവസം നിവിൻ പോളി കൊച്ചിയിലെ ഹോട്ടലിൽ; ക്രൗൺപ്ലാസയിൽ താമസിച്ചതിന്റെ രേഖകൾ പുറത്ത്

കൊച്ചി: സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് ദുബായിലെ ഹോട്ടൽമുറിയിലിട്ട് നടൻ നിവിൻ പോളി ബലാത്സം​ഗം ചെയ്തെന്ന യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്.Nivin Pauly in a hotel in Kochi on the day he said that the rape took place in Dubai

നിവിൻ പോളി ബലാത്സം​ഗം ചെയ്തെന്ന് യുവതി ആരോപിക്കുന്ന ദിവസം താരം കൊച്ചിയിലുണ്ടായിരുന്നു എന്നതിന്റെ രേഖകൾ പുറത്തുവന്നു. 2023 ഡിസംബർ 14,15 തീയതികളിൽ കൊച്ചിയിലെ ക്രൗൺപ്ലാസയിൽ നിവിൻ പോളി താമസിച്ചതിന്റെ ഹോട്ടൽ ബില്ലാണ് പുറത്തുവന്നത്.

2023 ഡിസംബർ 15ന് ദുബായിലെ ഹോട്ടൽമുറിയിൽ വച്ച് നിവിൻപോളി ബലാത്സം​ഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.

2013 ഡിസംബർ 14ന് 2.30ന് കൊച്ചിയിലെ ക്രൗൺപ്ലാസയിൽ താമസിക്കുകയും 15ാം തീയതി 4.30 ഹോട്ടലിൽ നിന്ന് ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്യുകയും ചെയ്തതായാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

അതിനിടെ, നിവിൻ പോളിക്കെതിരെയുള്ള പീഡനാരോപണം തള്ളി സംവിധായകനും നടനുമായ വിനീത് ശ്രീനിവാസനും രം​ഗത്തെത്തിയിരുന്നു. പരാതിക്കാരിയുടെ ആരോപണം അനുസരിച്ച് പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങൾ തെളിവായി ഉണ്ടെന്നും വനീത് പറയുന്നു.

2023 ഡിസംബർ 14ന് നടൻ ഉണ്ടായിരുന്നത് താൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണെന്നും 15 ന് പുലർച്ചെ മൂന്നുമണിവരെ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു.

എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. വലിയ ആൾക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്. ഉച്ചയ്ക്കുശേഷം ക്രൗൺ പ്ലാസയിൽ ഉണ്ടായിരുന്നു.

ക്രൗൺ പ്ലാസയിൽ പുലർച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. അതിന് ശേഷം ഫാർമ എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനായാണ് നിവിൻ പോയത്. അതും കേരളത്തിൽ തന്നെയായിരുന്നുവെന്നും വിനീത് കൂട്ടിച്ചേർത്തു.

ലൈം​ഗിക പീഡനം നടന്നത് ​ദുബായിലെ ഹോട്ടൽമുറിയിൽവച്ചെന്ന് യുവതി

സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് ദുബായിലെ ​ഹോട്ടൽമുറിയിൽവച്ച് നിവിൻ പോളി ലൈം​​ഗികപീഡനം നടത്തിയെന്നാണ് നേര്യമംഗലം ഊന്നുകൽ സ്വദേശിനിയായ യുവതിയുടെ പരാതി. ആറു പ്രതികളുള്ള കേസിൽ നിവിൻ പോളി ആറാം പ്രതിയാണ്.

2023-ൽ വിദേശത്തുവെച്ചാണ് പീഡനം നടന്നത്. വിദേശത്ത് മറ്റൊരു ജോലിയുമായി ബന്ധപ്പെട്ടാണ് യുവതി പോയത്. അതിനിടയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.

ശ്രേയ എന്നുപേരുള്ള തന്റെ സുഹൃത്താണ് തന്നെ നടന്റെ മുന്നിലേക്കെത്തിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. നിവിൻ പോളി, പരാതിക്കാരിയുടെ വനിതാ സുഹൃത്ത് ശ്രേയ, മറ്റ് നാലുപേർ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. കേസിൽ ശ്രേയ ഒന്നാം പ്രതിയാണ്. നിർമാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി.

വിദേശത്ത് വെച്ചാണ് സംഭവം നടന്നതെന്നും യുവതി പരാതിയിൽ പറയുന്നു. നിവിൻ പോളിക്കൊപ്പം മറ്റ് ചിലർ കൂടി തന്നെ പീഡിപ്പിച്ചെന്നും സംഘമായി ചേർന്നാണ് പീഡനമെന്നും യുവതി പരാതിയിൽ പറയുന്നു.

നേര്യമംഗലം ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കേസിൽ ആറു പ്രതികളാണുള്ളത്. നിവിൻ പോളി ആറാം പ്രതിയാണ്.

പരാതി ആദ്യം എത്തിയത് എറണാകുളം റൂറൽ എസ് പിക്കാണ്. പിന്നീട് ഊന്നുകൽ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. നിവിൻ പോളിക്കെതിരെ ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസി 376, 354, 376 ഡി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കേസെടുത്തതിന് പിന്നാലെ വാർത്താസമ്മേളനം നടത്തി നിവിൻ പോളി

യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെ വാർത്താസമ്മേളനം വിളിച്ചാണ് നിവിൻ പോളി ആരോപണങ്ങൾ നിഷേധിച്ചത്.

ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അങ്ങനെയൊരു പെൺകുട്ടിയെ അറിയില്ലെന്നും താരം വാർത്താസമ്മേളനത്തിൽ പറഞ്ഞു. തനിക്കെതിരെ പരാതി നൽകിയ പെൺകുട്ടിയെ അറിയില്ലെന്നും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിതെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും നിവിൻ വ്യക്തമാക്കി. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിൽനിന്നുള്ള പ്രസക്തഭാ​ഗങ്ങൾ:

ഓടിയൊളിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഇന്ന് തന്നെ വാർത്താസമ്മേളനം വിളിച്ചത്. നിയമപരമായി പോരാടും. എന്നെക്കൊണ്ടാവുന്ന രീതിയിൽ നിരപരാധിത്വം തെളിയിക്കും.

എല്ലാവർക്കും ജീവിക്കണമല്ലോ. നാളെ ആർക്കെതിരെയും ആരോപണം വരാം. അവർക്കെല്ലാവർക്കും വേണ്ടിയാണ് ഞാനിത് സംസാരിക്കുന്നത്. ഏതന്വേഷണവുമായും സഹകരിക്കും. ഒന്നരമാസം മുൻപാണ് ഊന്നുകൽ സ്റ്റേഷനിൽനിന്ന് സി.ഐ വിളിച്ചത്. അദ്ദേഹത്തോടും വാസ്തവമല്ലെന്ന് പറഞ്ഞിരുന്നു. എനിക്കെതിരെയുള്ളത് മനഃപൂർവമായ ആരോപണമാണ്. ഇതിനുപിന്നിൽ ​ഗൂഢാലോചനയുണ്ട്. ബ്ലാക്ക്മെയിൽ ആണോ എന്ന് സംശയമുണ്ട്.

പരാതിക്ക് പിന്നിൽ ഗുഢാലോചന സംശയിക്കുന്നു. പുതിയ പരാതി വായിച്ചിട്ടില്ല. ഇന്നത്തെ എഫ്ഐആറിനെക്കുറിച്ച് അറിയില്ല. അന്നത്തെ എഫ്.ഐ.ആർ.ഫോൺ വിളിച്ച് വായിച്ചു കേൾപ്പിച്ചതാണ്.

എനിക്കിതിനെക്കുറിച്ച് അറിയില്ല, നേരിട്ട് വരണമെങ്കിൽ വരാം എന്ന് തിരിച്ച് പോലീസിനോട് പറഞ്ഞപ്പോൾ അതിന്റെ ആവശ്യമില്ലെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. പരാതി വ്യാജമാണ്എന്ന് ബോധ്യപ്പെട്ടു. പരാതി കിട്ടിയപ്പോൾ അതിന്റെ നടപടിക്രമമായിട്ട് വിളിച്ച് ചോദിച്ചു എന്നായിരുന്നു മറുപടി.

ഓഡിഷനുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ആരോപണം ഉയർന്നപ്പോൾ തന്നെ അതിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ഓഡീഷൻ നടന്നിട്ടില്ല എന്നായിരുന്നു സംവിധായകൻ ആ സമയത്ത് പറഞ്ഞത്.

പരാതിക്കാരി ഉന്നയിക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടത് പോലീസാണ്. ഇവരെക്കുറിച്ച് എനിക്ക് അറിയില്ല. ഇവർ ആരാണെന്നറിയില്ല. ഫോൺ വിളിച്ചിട്ടില്ല, മെസേജയച്ചിട്ടില്ല അത്തരത്തിൽ ഒരു തരത്തിലുള്ള ബന്ധവുമില്ല. പലയിടത്തും പോകുമ്പോൾ പലരും സെൽഫി ഒക്കെ എടുക്കാറുണ്ട്. അത്തരത്തിൽ ഫോട്ടോ എടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അല്ലാതെയുള്ള ഒരു രീതിയിലുള്ള ബന്ധവും ഈ പെൺകുട്ടിയുമായിട്ടില്ല. നിവിൻ പോളി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

ഇടുക്കി പെരുവന്താനത്ത് ടാപ്പിങ്ങിനിറങ്ങിയ തോട്ടത്തിൽ പുലി; ഓടി രക്ഷപെട്ടു തൊഴിലാളികൾ; ടാപ്പിങ്ങിന് ഇറങ്ങിയ വനിതാ തൊഴിലാളി കുഴഞ്ഞു വീണു

ഇടുക്കി പെരുവന്താനത്ത് ടാപ്പിങ്ങിനിറങ്ങിയ തോട്ടത്തിൽ പുലി പെരുവന്താനം: റബർ തോട്ടത്തിലെ ടാപ്പിങ് ജോലിക്കിടെ...

മണ്ഡല- മകരവിളക്ക് ഉത്സവം, ശബരിമല നട നാളെ തുറക്കും

മണ്ഡല- മകരവിളക്ക് ഉത്സവം, ശബരിമല നട നാളെ തുറക്കും പത്തനംതിട്ട ∙ മണ്ഡല–മകരവിളക്ക്...

തൊടുപുഴ മൈലക്കൊമ്പ് കീരിക്കാട്ട് അച്ചാമ്മ മാത്യു  നിര്യാതയായി

തൊടുപുഴ മൈലക്കൊമ്പ് കീരിക്കാട്ട് അച്ചാമ്മ മാത്യു  നിര്യാതയായി വിയന്ന: തൊടുപുഴ മൈലക്കൊമ്പ്, കീരിക്കാട്ട്...

റോഡ് സുരക്ഷാ സന്ദേശവുമായി ‘ലെറ്റ് ഗോ’ — കൊച്ചിയിൽ നവംബർ 16-ന് തുടക്കം

റോഡ് സുരക്ഷാ സന്ദേശവുമായി ‘ലെറ്റ് ഗോ’ — കൊച്ചിയിൽ നവംബർ 16-ന്...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Related Articles

Popular Categories

spot_imgspot_img