കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി നിത ഷഹീർ. 27-ാം വയസിലാണ് കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് കോൺഗ്രസിൻറെ നിത തിരഞ്ഞെടുക്കപ്പെട്ടത്. നീറാട് വാർഡ് കൗൺസിലറാണ്.Nita Shaheer became the youngest city council president in Kerala
യുഡിഎഫ്-ലീഗ് ധാരണ പ്രകാരം മുസ്‌ലിം ലീഗിലെ സി.ടി.ഫാത്തിമത്ത് സുഹ്റാബി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
കെ.പി.നിമിഷ ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി.ആകെ നാല്പത് മെമ്പർമാരാണ് ഉള്ളത്. യുഡിഎഫ് സ്ഥാനാർത്ഥിയായ നിത 32 വോട്ടുകൾ നേടിയപ്പോൾ എട്ട് വോട്ടുകളാണ് നിമിഷക്ക് ലഭിച്ചത്. രണ്ട് വോട്ടുകൾ അസാധുവായി.