web analytics

ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനം! ഇങ്ങനൊരു പോസ്റ്റ് ഇട്ടാൽ ജോലി പോകുമോ? അതോ സ്ഥാനക്കയറ്റം കിട്ടുമോ? ഇതെന്തൊരു നാട്

കോഴിക്കോട്: ​ഗോഡ്സയെ പ്രകീർത്തിച്ച് ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ട് വിവാദത്തിലായ കോഴിക്കോട് എൻ ഐടി പ്രൊഫസർക്ക് സ്ഥാനക്കയറ്റം.

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ സമൂഹ മാധ്യമത്തിൽ ​ഗോഡ്സയെ പ്രകീർത്തിച്ച് കമന്റിട്ടതോടെ വിവാദ നായികയായ പ്രൊഫസർ ഷൈജ ആണ്ടവനാണ് സ്ഥനക്കയറ്റം ലഭിച്ചത്.

പ്ലാനിങ് ആൻഡ് ഡവലപ്മെൻറ് ഡീൻ ആയാണ് ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം നൽകിയത്. ഏപ്രിൽ ഏഴ് മുതൽ ഇത് പ്രാബല്യത്തിൽ വരും.

2024-ലാണ് ഷൈജ ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ടത്. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമെന്നായിരുന്നു ഷൈജ ആണ്ടവൻ്റെ പോസ്റ്റ്.

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ കൃഷ്ണരാജ് എന്ന പ്രൊഫൈലിൽനിന്ന് പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിനു താഴെയായിരുന്നു ഷൈജയുടെ കമന്റ്. ഗോഡ്സെയെ പ്രകീർത്തിച്ചതിൽ ഉറച്ചുനിന്ന അധ്യാപിക പ്രതിഷേധം ശക്തമായപ്പോൾ കമന്റ് പിൻവലിച്ചിരുന്നു. കലാപ ആഹ്വാനത്തിന് ഇവർക്കെതിരെ കേസെടുത്തിരുന്നു. പിന്നീട് ഇവർ ജാമ്യം എടുത്തു.

2025 ഏപ്രിൽ ഏഴാംതീയതി മുതലാണ് ഷൈജ ആണ്ടവൻ ഡീനായി ചുമതലയേൽക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ രണ്ട് വർഷത്തേക്കാണ് നിയമനം. പ്രൊഫസർ പ്രിയാചന്ദ്രന്റെ ഡീൻ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഷൈജ ആണ്ടവനെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

എയർ ഇന്ത്യയ്ക്ക് പറ്റിയ വൻ അബദ്ധം;കാനഡ വിമാനം പാതിവഴിയിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചിറക്കി

ന്യൂഡൽഹി: വ്യോമയാന ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത അബദ്ധവുമായി എയർ ഇന്ത്യ. നിയമപരമായ അനുമതിയില്ലാത്ത...

ഗ്യാസില്ലെന്ന് കരുതി ആ തട്ടിപ്പിൽ വീഴരുത്! സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോ; ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം

ഗ്യാസില്ലെന്ന് കരുതി ആ തട്ടിപ്പിൽ വീഴരുത്! സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോ;...

7000mAh ബാറ്ററിയുമായി റിയൽമി പി4 ലൈറ്റ് 5ജി ഇന്ത്യയിൽ

7000mAh ബാറ്ററിയുമായി റിയൽമി പി4 ലൈറ്റ് 5ജി ഇന്ത്യയിൽ ഡൽഹി: റിയൽമി ഇന്ത്യയിൽ...

സിഎസ്കെയിൽ സഞ്ജു സാംസൺ യുഗം; മഞ്ഞ ജേഴ്‌സിയിൽ സഞ്ജുവിന്റെ ‘മാസ്’ എൻട്രി വീഡിയോ പുറത്ത്

ചെന്നൈ: ഐപിഎൽ പൂരത്തിന് തിരിതെളിയും മുൻപേ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റുന്ന വാർത്തയുമായി...

ഒമാനിൽ ഈദ് മാപ്പ്; പ്രവാസികളടക്കം 350 തടവുകാർക്ക് മോചനം

ഒമാനിൽ ഈദ് മാപ്പ്; പ്രവാസികളടക്കം 350 തടവുകാർക്ക് മോചനം മസ്‌കറ്റ്: ചെറിയ പെരുന്നാളിനോട്...

പാവയാണോ അതോ ജീവനുള്ളതാണോ? വിമാനത്താവളത്തിലെ ഗിഫ്റ്റ് ഷോപ്പിൽ ഒളിച്ചിരുന്ന ‘വിരുതൻ’ പോസം വൈറലാകുന്നു

ഹോബാർട്ട്: വിമാനത്താവളത്തിലെ ഗിഫ്റ്റ് ഷോപ്പിൽ പാവകൾക്കിടയിൽ അനങ്ങാതെയിരുന്ന് എല്ലാവരെയും പറ്റിക്കാൻ നോക്കിയ...

Related Articles

Popular Categories

spot_imgspot_img