സ്വർണം ആഭരണമായും അല്ലാതെയും വാങ്ങി സൂക്ഷിക്കുന്നത് ഇന്ത്യയിൽ സർവ്വ സാധാരണമാണ്. ആഭരണങ്ങൾ, നാണയങ്ങൾ, അല്ലെങ്കിൽ ആധുനിക നിക്ഷേപ പദ്ധതികൾ എന്നിവയുടെ രൂപത്തിൽ ഏതാണ്ട് എല്ലാ കുടുംബങ്ങളുടെയും കൈവശം കുറച്ച് സ്വർണ്ണമുണ്ട്.Nirmala’s surgical strike against gold smugglers
തീരുവ കൂട്ടിയതോടെ ഇന്ത്യയിലേക്കുള്ള സ്വർണക്കടത്ത് വർദ്ധിക്കുകയും ചെയ്തു. വിലയിലുള്ള അന്തരം മൂലം കൂടുതൽ ലാഭം കിട്ടുമെന്നതാണ് സ്വർണക്കടത്തിന്റെ നിരക്ക് കൂടാൻ കാരണം. ലാഭകരമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൽ ഇൻവെസ്റ്റ് ചെയ്യുന്നവരുടെ എണ്ണവും ഇക്കാലയളവിൽ വർദ്ധിച്ചിട്ടുണ്ട്.
ബജറ്റ് പ്രഖ്യാപനത്തിൽ സ്വർണത്തിന്റെ ഇറക്കുമതി നികുതി കുറച്ചതോടെ സ്വർണക്കടത്ത് അനാകർഷണമായി മാറും. കടത്തിലൂടെ കൊണ്ടുവരുന്ന ദേശദ്രോഹ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി നികുതി 6 ശതമാനമാക്കി കുറയ്ക്കാൻ നിർമല സീതാരാമനെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന് ഇതാണ്. ഇറക്കുമതി തീരുവയും സെസും ഉൾപ്പെടെ 15 ശതമാനമാണ് സ്വർണത്തിന്റെ നികുതി.
ഒരു കിലോ സ്വർണം കള്ളക്കടത്തായി കൊണ്ടുവരുമ്പോൾ ഏകദേശം 9 ലക്ഷം രൂപയിൽ അധികമാണ് കള്ളക്കടത്തുകാർക്ക് ലഭിക്കുന്നത്. സ്വർണത്തിന്റെ വിലവർധനവു കൂടിയായപ്പോൾ കള്ളക്കടത്തുകാർക്ക് വലിയ ലാഭമായിരുന്നു സ്വർണക്കടത്തിലൂടെ ലഭിച്ചിരുന്നത്.
സ്വർണം കടത്തിയാലും വലിയ കേസൊന്നും വരാത്തതിനാൽ കൂടുതൽ പേർ ഇത്തരം മാർഗങ്ങളിലേക്ക് തിരിയുകയും ചെയ്തു.
നിലവിൽ നികുതി കുറച്ചതോടെ സ്വർണക്കടത്തിൽ നിന്നുള്ള ലാഭം കുറയും. ഇത്തരം മാർഗങ്ങളിലേക്ക് തിരിയുന്നവരെ പിന്തിരിപ്പിക്കാൻ നികുതി കുറച്ചത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2011ൽ സ്വർണവില പവന് വെറും 15,000 രൂപയായിരുന്നു. ഈ സമയത്ത് ഇറക്കുമതി നികുതി നാമമാത്രമായിരുന്നു. 2012ൽ 2 ശതമാനമായിരുന്നു ഇറക്കുമതി നികുതി. അന്ന് വില 20,000ത്തിലായിരുന്നു. 2013ൽ വിലയും നികുതിയും കൂടുന്നതിനാണ് സാക്ഷ്യം വഹിച്ചത്. ഇറക്കുമതി ചുങ്കം 6 ശതമാനത്തിലേക്ക് ഉയർത്തി. ഉപയോക്താക്കളിലേക്ക് നികുതിബാധ്യത വന്നുചേരുകയും ചെയ്തു.
വിലയിലും നികുതിവർധന പ്രതിഫലിച്ചു. 2017ലെത്തിയപ്പോൾ ഇറക്കുമതി നികുതി 10 ശതമാനമായതിനൊപ്പം ജി.എസ്.ടിയായി 3 ശതമാനം കൂടി ചുമത്തി. 2022ലെത്തിയപ്പോൾ 15 ശതമാനം ഇറക്കുമതി നികുതിക്കൊപ്പം 3 ശതമാനം ജി.എസ്.ടിയും അടിസ്ഥാനവികസന, കാർഷിക സെസും ചേർത്ത് 18 ശതമാനമാക്കി നികുതി. ഇതാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്.









