web analytics

അമ്മയ്ക്ക് പിന്നാലെ മകനും; പുഷ്പ 2വിന്റെ പ്രീമിയർ ഷോക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ഒൻപത് വയസുകാരന് ശ്രീതേജിന് മസ്തിഷ്ക മരണം

ഹൈദരാബാദ്: പുഷ്പ 2വിന്റെ പ്രീമിയർ ഷോക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ഒൻപത് വയസുകാരന് ശ്രീതേജിന് മസ്തിഷ്ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

തെലങ്കാന ആരോഗ്യ സെക്രട്ടറിക്കൊപ്പം കിംസ് ആശുപത്രി സന്ദർശിച്ച ശേഷം ഹൈദരബാദ് പൊലീസ് കമ്മീഷണർ സി.വി ആനന്ദാണ് കുട്ടിയുടെ മസ്തിഷ്ക മരണത്തിൽ സ്ഥിരീകരണം നൽകിയത്. വെ ൻറിലേറ്ററിന്റെ സഹായത്തിലാണ് കുഞ്ഞ് കഴിയുന്നത്.

ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് തേജിന്റെ മാതാവ് രേവതി(35) കൊല്ലപ്പെട്ടിരുന്നു. പ്രീമിയർ ഷോക്കെത്തിയ അല്ലു അർജുനെ കാണാൻ ജനം ഇരച്ചെത്തിയതാണ് അപകടത്തിനിടയാക്കിയത്.

സംഭവത്തെത്തുടർന്ന് അല്ലു അർജുനും അദ്ദേഹത്തിന്റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്‌മെൻ്റിനുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, കൊലപാതകം, മനപൂർവം മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.

കേസിൽ ഡിസംബർ 13 ന് അല്ലു അർജുൻ അറസ്റ്റിലായിരുന്നെങ്കിലും തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയതിനെ തുടർന്ന് പുറത്തിറങ്ങി.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾ ചരിഞ്ഞു

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾ ചരിഞ്ഞു ഗുവാഹത്തി: അസമിലെ ഹൊജായ്...

ആറ് വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം പൊലിസിനെ വിളിച്ച് പറഞ്ഞ് അമ്മ

ആറ് വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം പൊലിസിനെ വിളിച്ച് പറഞ്ഞ്...

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ; ശ്രീലങ്കൻ സ്വദേശി പിടിയിൽ

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ; ശ്രീലങ്കൻ സ്വദേശി പിടിയിൽ തിരുവനന്തപുരം: പത്മനാഭസ്വാമി...

കൊല്ലം നിലമേൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചുകയറി; നാലുപേർക്ക് പരിക്ക്

കൊല്ലം നിലമേൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചുകയറി കൊല്ലം ∙...

വീട്ടുജോലിക്കാരി അടുക്കളയിൽ മരിച്ച നിലയിൽ; ദേഹമാസകലം മുറിവുകൾ; വിവിധ ഭാഗങ്ങളിൽ ഒടിവുകളും ചതവുകളും

വീട്ടുജോലിക്കാരി അടുക്കളയിൽ മരിച്ച നിലയിൽ; ദേഹമാസകലം മുറിവുകൾ കുവൈത്ത് സിറ്റിയിലെ ഷാബ് പ്രദേശത്ത്...

Related Articles

Popular Categories

spot_imgspot_img