web analytics

യുഎഇയിൽ ഇന്ത്യക്കാരായ തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; ഒമ്പതു പേർ മരിച്ചു; പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ

യുഎഇയിൽ ബസ് മറിഞ്ഞ് ഒമ്പത് പേർ മരിച്ചെന്ന് റിപ്പോർട്ട്. യുഎഇയിലെ ഖോർഫക്കാനിലാണ് ഇന്ത്യക്കാരായ കെട്ടിട നിർമ്മാണ തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞു അപകടമുണ്ടായത് എന്നാണ് സൂചന. അതേസമയം, മരണം സംബന്ധിച്ച കണക്ക് ഔദ്യോഗിക ഏജൻസികൾ സ്ഥിരീകരിച്ചിട്ടില്ല. Nine killed as bus carrying Indian workers overturns in UAE

വിവരങ്ങൾക്കായി ഔദ്യോഗിക അറിയിപ്പുകളെ ആശ്രയിക്കണമെന്ന് ഷാർജ പൊലീസ് അറിയിച്ചു. അജ്മാനിൽ നിന്നും ഖോർഫക്കാനിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. കെട്ടിട നിർമ്മാണ തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒമ്പതു പേർ മരിച്ചെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നും ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു.

രാജസ്ഥാൻ സ്വദേശികളായ തൊഴിലാളികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ വിവിധ ആശുപത്രിയിലേക്ക് മാറ്റി. അവധി ദിവസമായതിനാൽ കമ്പനി ആസ്ഥാനം സന്ദർശിക്കാനും ഭക്ഷണ സാധനങ്ങൾ വാങ്ങാനും വേണ്ടിയാണ് ഇവർ അജ്മാനിലേക്ക് പോയത്.

രാത്രി എട്ട് മണിക്ക് ശേഷം മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും എല്ലാവരും ഇന്ത്യക്കാരാണെന്നും കെഎംസിസി പ്രവർത്തകനായ സലീമിനെ ഉദ്ധരിച്ച് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

വിടപറഞ്ഞത് അഞ്ചുപേർക്ക് പുതുജീവൻ നൽകി; കൊച്ചു മാലാഖയ്ക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രമൊഴി

പത്തനംതിട്ട: കേരളത്തിന്റെ കണ്ണീർക്കാഴ്ചയായി മാറിയ കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാം ഇനി...

കുരങ്ങുകൾക്ക് ‘ഹെയർ ലോസ്’; ചന്ത കുരങ്ങുകൾ ചത്തൊടുങ്ങുന്നു?

കുരങ്ങുകൾക്ക് 'ഹെയർ ലോസ്'; ചന്ത കുരങ്ങുകൾ ചത്തൊടുങ്ങുന്നു? ശാസ്താംകോട്ട: ശാസ്താംകോട്ടയിൽ അപൂർവ രോഗബാധയെ...

ഗാനമേളയ്‌ക്കിടെ തുള്ളാൻ അനുവദിച്ചില്ല, ട്രൂപ്പിന്‍റെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു

ഗാനമേളയ്‌ക്കിടെ തുള്ളാൻ അനുവദിച്ചില്ല, ട്രൂപ്പിന്‍റെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു തിരുവനന്തപുരം: ഗാനമേളയ്ക്കിടെ...

ആമയും ആമമുട്ടയും തേങ്ങയും എല്ലാവരുടെയും ജീവിതാനുഭവങ്ങളിലേക്ക് പകർന്നെടുക്കാൻ സാധിക്കും; അന്ന് നിങ്ങൾ എന്നെ ചോദ്യം ചെയ്തോളൂ

ആമയും ആമമുട്ടയും തേങ്ങയും എല്ലാവരുടെയും ജീവിതാനുഭവങ്ങളിലേക്ക് പകർന്നെടുക്കാൻ സാധിക്കും; അന്ന് നിങ്ങൾ...

ഹോസ്റ്റലിൽ ഗുളിക, സ്റ്റേഷനിൽ ബാഗ്, കൊല്ലത്ത് കുപ്പി; എക്സൈസിന്റെ വക ഇന്ന് ‘ഫുൾ പാക്കേജ്’ റെയ്ഡ്!

ഹോസ്റ്റലിൽ ഗുളിക, സ്റ്റേഷനിൽ ബാഗ്, കൊല്ലത്ത് കുപ്പി; എക്സൈസിന്റെ വക ഇന്ന്...

ശബരിമലയിൽ യുവതീപ്രവേശനത്തിനായി കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാർ ഇപ്പോൾ ജനങ്ങളെ പറ്റിക്കുകയാണോ?

ശബരിമലയിൽ യുവതീപ്രവേശനത്തിനായി കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാർ ഇപ്പോൾ ജനങ്ങളെ പറ്റിക്കുകയാണോ? കൊച്ചി:...

Related Articles

Popular Categories

spot_imgspot_img