ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടി മാത്രമാണുള്ളത്, ഇത് അവസാനത്തെ അപേക്ഷയാണ്…സഹായം അഭ്യർത്ഥിച്ച് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി

സനാ: നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമൻ പ്രസിഡന്റ് അനുമതി നൽകിയതിന് പിന്നാലെ സഹായം അഭ്യർത്ഥിച്ച് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. ഇത് തന്റെ അവസാനത്തെ അപേക്ഷയാണെന്നും ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടി മാത്രമാണുള്ളതെന്നും യെമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ അമ്മ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ സഹായിച്ച എല്ലാവർക്കും പ്രേമകുമാരി നന്ദി പറഞ്ഞു. ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടി മാത്രമേ ബാക്കി ഉള്ളൂ. എല്ലാവരും വധശിക്ഷ ഒഴിവാക്കാൻ സഹായിക്കണം. ഇത് തന്റെ അവസാനത്തെ അപേക്ഷയാണെന്നും അവർ പറഞ്ഞു.

അതേസമയം നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യതകൾ അടഞ്ഞിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഒത്തുതീർപ്പിനുള്ള ചർച്ചകൾ തുടരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും വ്യക്തമാക്കി. അവരെ മോചിപ്പിക്കാനായി കുടുംബം പരിശ്രമിക്കുകയാണ്. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

നിമിഷപ്രിയയുടെ കാര്യത്തിൽ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ലെന്ന്നി മിഷയുടെ മോചനത്തിനായി പ്രവർത്തനം ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ ശ്രമങ്ങൾ തുടരുമെന്നും ഒരു ഇന്ത്യക്കാരി യെമൻ മണ്ണിൽക്കിടന്നു മരിക്കാതിരിക്കാൻ, അവസാനം വരെശ്രമിക്കുമെന്നും സാമുവൽ ജെറോം പറഞ്ഞു.

2017ലാണ് യെമൻ പൗരൻ കൊല്ലപ്പെട്ടത്. 2018 ൽ നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുക മാത്രമാണ് നിമിഷപ്രിയയുടെ മോചനത്തിനായി ഇനി മുന്നിലുള്ള ഏക പോംവഴി. മോചനശ്രമവുമായി ബന്ധപ്പെട്ട് എട്ടുമാസമായി നിമിഷ പ്രിയയുടെ അമ്മ യെമനിൽ തന്നെയാണ് ഉള്ളത്. 40,000 യുഎസ് ഡോളറാണ് ചർച്ചയ്ക്കായി അഭിഭാഷകൻ ആവശ്യപ്പെട്ടത്. ആദ്യഗഡുവായി 20,000 കോടി ഡോളർ നൽകിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

18കാരി മരിച്ച നിലയിൽ

18കാരി മരിച്ച നിലയിൽ തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി കംപ്യൂട്ടറിൽ വാട്‌സാപ് ഉപയോഗിക്കാൻ ഇന്ത്യക്കാരിൽ ഏറെയും...

മധ്യവയസ്കന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

കോഴിക്കോട്: രാത്രിയിൽ വഴിയിലൂടെ നടന്നുവന്ന മധ്യവയസ്കനോട് പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് പറഞ്ഞ്...

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന്

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന് ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട്...

പ്രതികരണവുമായി നിമിഷപ്രിയയുടെ ഭർത്താവ്

പ്രതികരണവുമായി നിമിഷപ്രിയയുടെ ഭർത്താവ് പാലക്കാട്: യെമനിലെ മനുഷ്യാവകാശപ്രവർത്തകൻ സാമുവൽ ജെറോമിനെതിരെ ഉയർന്ന് ആരോപണങ്ങൾ...

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍ തിരുവനന്തപുരം: മോദി സ്തുതിയുടെ പേരില്‍ രൂക്ഷമായ...

Related Articles

Popular Categories

spot_imgspot_img