web analytics

റേഷനരി തികയുന്നില്ല,​ ചോറിനൊപ്പം വല്ലപ്പോഴും തക്കാളിക്കറിയോ പച്ചമുളക് ചമ്മന്തിയോ…പട്ടിണിയിൽ വലഞ്ഞ് നിലമ്പൂരിലെ ആദിവാസികൾ

റേഷനരി തികയുന്നില്ല,​ ചോറിനൊപ്പം വല്ലപ്പോഴും തക്കാളിക്കറിയോ പച്ചമുളക് ചമ്മന്തിയോ…പട്ടിണിയിൽ വലഞ്ഞ് നിലമ്പൂരിലെ ആദിവാസികൾ

മലപ്പുറം: “ഒരുപിടി അരി പോലുമില്ല… രാത്രിയിൽ ബാക്കിയാകുന്ന കുറച്ച് ചോറാണ് പഴംകഞ്ഞിയാക്കി രാവിലെ കുടിക്കുന്നത്. കൈയിൽ പൈസയുമില്ല…” – നിലമ്പൂർ ഉൾവനത്തിലെ വെറ്റിലക്കൊല്ലി ആദിവാസി നഗറിലെ സുന്ദരൻ (30) ഹൃദയം നുറുങ്ങുന്ന വേദനയോടെ പറയുന്നു.

ഭാര്യയെയും 13 വയസ്സുള്ള മകനെയും ചേർത്തുനിറുത്തിയാണ് സുന്ദരന്റെ വാക്കുകൾ. “ചോറിനൊപ്പം വല്ലപ്പോഴും തക്കാളിക്കറിയോ പച്ചമുളക് ചമ്മന്തിയോ കിട്ടും. ഇപ്പോൾ വെറും ചോറാണ് കഴിക്കുന്നത്,” എന്നും അദ്ദേഹം പറയുന്നു.

വെറ്റിലക്കൊല്ലി ആദിവാസി നഗറിൽ താമസിക്കുന്ന കാട്ടുനായ്ക്ക, മുതുവാൽ വിഭാഗങ്ങളിൽപ്പെട്ട 28 കുടുംബങ്ങളിലെ 90 പേരുടെയും അവസ്ഥ ഇതുതന്നെയാണ്.

 മാസത്തിൽ റേഷനായി ലഭിക്കുന്ന 30 കിലോ അരി മൂന്നുനേരം ഭക്ഷണം കഴിക്കുന്നതിനാൽ മാസത്തിന്റെ പകുതിയോടെ തീർന്നുപോകും. 

വല്ലപ്പോഴും ലഭിക്കുന്ന വനവിഭവങ്ങൾ വിറ്റാണ് പിന്നീട് അരി വാങ്ങുന്നത്. അതുമില്ലാത്ത ദിവസങ്ങളിൽ പൂർണ പട്ടിണിയാണെന്ന് നാട്ടുകാർ പറയുന്നു.

കഴിഞ്ഞ ദിവസം ഊരിൽ ഡോക്ടർമാരുടെ സംഘടന നടത്തിയ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത 40 പേരിൽ 30 പേർക്കും പോഷകാഹാരക്കുറവ് മൂലമുള്ള ഗുരുതര വിളർച്ച കണ്ടെത്തി. 

സ്ത്രീകളിൽ ചിലർക്ക് അടിയന്തര കിടത്തി ചികിത്സ ആവശ്യമായ അവസ്ഥയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

ഉൾവന പ്രദേശങ്ങളിൽ വീടുകൾ നിർമിക്കാൻ ലൈഫ് മിഷൻ പദ്ധതിയിൽനിന്ന് നാല് ലക്ഷം രൂപയും പട്ടികവർഗ വികസന വകുപ്പിൽനിന്ന് രണ്ട് ലക്ഷം രൂപയും ചേർത്ത് ആറ് ലക്ഷം രൂപയാണ് സർക്കാർ അനുവദിക്കുന്നത്. എന്നാൽ നിർമ്മാണ സാമഗ്രികൾ എത്തിക്കാൻ ഉയർന്ന വണ്ടിക്കൂലി നൽകേണ്ടതിനാൽ ചെലവ് വളരെയധികമാണ്. 

കരാറുകാർ ഏറ്റെടുക്കാത്തതിനെ തുടർന്ന് നിരവധി വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയാതെ നിലനിൽക്കുകയാണ്.

സുന്ദരന് വേണം കൈത്താങ്ങ്

ചക്ക പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ സുന്ദരന് നട്ടെല്ലിന് പരിക്കേറ്റിരുന്നു. ഇതോടെ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. 

മാസത്തിൽ ഒരിക്കൽ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തി തുടർചികിത്സ നടത്തേണ്ടതുണ്ട്. ഉൾവനത്തിലെ ദുർഘടമായ മൺപാതയിലൂടെ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാലേ ഊരിലെത്താൻ കഴിയൂ.

വന്യജീവികളുടെ സാന്നിധ്യം കൂടുതലുള്ള മേഖലയായതിനാൽ ഒരു ജീപ്പ് മാത്രമാണ് സർവീസ് നടത്തുന്നത്. കാടിന് പുറത്തേക്കെത്താൻ 1,600 രൂപ വരെ ചെലവാകും. 

ഇതുമൂലം പലപ്പോഴും ചികിത്സ മുടങ്ങിയിട്ടുണ്ടെന്നും സുന്ദരൻ പറയുന്നു.

മെഡിക്കൽ ക്യാമ്പിൽ നടത്തിയ പരിശോധനയിൽ സുന്ദരനിൽ ഹൃദ്രോഗ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ അധികൃതരിൽ നിന്നു യാതൊരു ധനസഹായവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary

Severe hunger and malnutrition continue to affect tribal families at Vettilakkolli Adivasi Nagar in the Nilambur forest area of Malappuram district. Medical camp findings revealed serious anaemia among most residents. A tribal man, Sundaran, who is injured and unable to work, struggles to access medical treatment due to poor transport facilities and lack of financial support.

nilambur-forest-tribal-hunger-malnutrition-sundaran-story

Malappuram, Nilambur forest, tribal people, Adivasi colony, hunger, malnutrition, health crisis, tribal welfare, human interest story, Kerala news

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇയുടെ ആ വലിയ ആനുകൂല്യം നാളെ അവസാനിക്കുന്നു; മടങ്ങി വരാൻ ഇനി മണിക്കൂറുകൾ മാത്രം

ദുബായ്: വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികൾക്ക് ആശ്വാസമായി യുഎഇ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക...

ഏപ്രിലിൽ ബാങ്കുകൾക്ക് അവധി പെരുമഴ

ഏപ്രിലിൽ ബാങ്കുകൾക്ക് അവധി പെരുമഴ തിരുവനന്തപുരം: ഏപ്രിൽ മാസത്തിൽ ബാങ്ക് ഇടപാടുകൾ നടത്താൻ...

ബീഹാർ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; നിതീഷ് കുമാർ എം.എൽ.സി സ്ഥാനം രാജിവെച്ചു; മുഖ്യമന്ത്രി സ്ഥാനം ഉടൻ ഒഴിയും

ബീഹാർ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; നിതീഷ് കുമാർ എം.എൽ.സി സ്ഥാനം രാജിവെച്ചു...

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

മുഖ്യമന്ത്രി ആയാൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികൾ; സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വൈറൽ

മുഖ്യമന്ത്രി ആയാൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികൾ; സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വൈറൽ തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img