മോന്‍സന്‍ മാവുങ്കലിന്‍റെ മുന്‍ മാനേജറും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ നിധി കുര്യനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി സ്വദേശിനിയായ ഇവരെ കോട്ടയം വാകത്താനം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് ദമ്പതികളിൽ നിന്ന് പണം തട്ടിയ കേസിലാണ് നടപടി. പുരാവസ്തു ബിസിനസിൽ പങ്കാളികളാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് നിധി പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. പുരാവസ്തു നല്‍കാമെന്ന് പറഞ്ഞ് യുവതി പലരില്‍നിന്നും പണം തട്ടിയതായാണ് പൊലീസ് പറയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. 22 ലക്ഷം രൂപയാണ് നിധി പലരിൽ നിന്നായി തട്ടിയെടുത്തത് എന്ന് പോലീസ് പറയുന്നു.
Read also;ഭാര്യയെ ‘സെക്കന്റ് ഹാൻഡ്’ എന്ന് വിളിച്ചു; ഭർത്താവ് മൂന്നു കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി