കുഞ്ഞിനെ മടിയിൽ ഇരുത്തി കൈമുട്ടു കൊണ്ട് അടിവയറ്റിൽ ഇടിച്ചു; ഷിജില്‍ നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗം; കൊടും ക്രൂരത
തിരുവനന്തപുരം ∙ നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു.
ശാരീരിക ബന്ധത്തിനിടെ കുഞ്ഞ് തടസ്സമായതിലുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുഞ്ഞിന്റെ മാതാവ് കൃഷ്ണപ്രിയ മൊഴി നൽകിയതായാണ് സൂചന.
സംഭവദിവസം ഭാര്യയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ കുഞ്ഞ് എഴുന്നേറ്റ് കരഞ്ഞതോടെ പ്രതിയായ ഷിജിൽ അതിക്രൂരമായി പെരുമാറുകയായിരുന്നു.
കുഞ്ഞിനെ മടിയിലിരുത്തി കൈമുട്ടുകൊണ്ട് അടിവയറ്റിൽ ശക്തമായി ഇടിച്ചതായാണ് പൊലീസ് പറയുന്നത്. അസഹ്യമായ വേദനകൊണ്ട് കുഞ്ഞ് പുളഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാൻ ഷിജിൽ ആദ്യം തയ്യാറായില്ല.
ഏറെനേരത്തെ അപേക്ഷയ്ക്ക് ശേഷമാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ കുഞ്ഞ് മരിച്ചതായി പൊലീസ് വ്യക്തമാക്കി.
ഷിജിൽ നിരവധി സെക്സ് ചാറ്റ് ആപ്പുകളിൽ അംഗമായിരുന്നുവെന്നും, നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
സെക്സ് ചാറ്റിനായി മാത്രമായി ഇയാൾ ഒരു ഗ്രൂപ്പും ആരംഭിച്ചിരുന്നതായാണ് കണ്ടെത്തൽ.
കുഞ്ഞിനെ ഷിജിലിന് നേരത്തേ തന്നെ ഇഷ്ടമില്ലായിരുന്നുവെന്നും, ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കുഞ്ഞിന്റെ ഒരേയൊരു ചിത്രം മാത്രമാണ് കണ്ടെത്താനായതെന്നും കൃഷ്ണപ്രിയ മൊഴി നൽകി.
ആ ചിത്രം കുഞ്ഞിന്റെ കൈക്ക് പരിക്കേറ്റ ശേഷമുള്ളതാണെന്നും അവർ പറഞ്ഞു.
ഗർഭമലസിപ്പിക്കാൻ പലതവണ ഷിജിൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും കൃഷ്ണപ്രിയയുടെ കുടുംബം ആരോപിച്ചു.
ഷിജിലും, ഇയാളുടെ മാതാപിതാക്കളും സഹോദരിയും കുഞ്ഞിനെയും കൃഷ്ണപ്രിയയെയും നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് അമ്മ പ്രഭ പറഞ്ഞു.
കുഞ്ഞിനായി പണം ചെലവഴിക്കാൻ പോലും തയ്യാറാകാത്ത സമീപനമായിരുന്നുവെന്നും, മതിയായ ഭക്ഷണം നൽകുന്നതിലും അവഗണന കാണിച്ചിരുന്നുവെന്നും ആരോപണമുണ്ട്.
കുഞ്ഞിന്റെ മരണത്തിൽ ഷിജിലിന്റെ മാതാപിതാക്കളെയും സഹോദരിയെയും ചോദ്യം ചെയ്ത് പ്രതികളാക്കണമെന്നും പ്രഭ ആവശ്യപ്പെട്ടു.
English Summary:
Shocking details have emerged in the murder of a one-year-old child in Neyyattinkara, Kerala. According to the child’s mother, the accused killed the baby after being provoked when the child cried during an intimate moment. Police say the child died before being taken to hospital. Investigations revealed the accused’s involvement in multiple sex chat platforms and prior hostility towards the child. The victim’s family has demanded action against the accused’s relatives as well.
neyyattinkara-one-year-old-murder-shocking-details
Neyyattinkara, child murder, Kerala crime, police investigation, domestic violence, shocking revelations









