ബ്രസീലിയ: പരിസ്ഥിതി നിയമലംഘനത്തിന് ബ്രസീലിയന്‍ ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മറിന് പിഴ 3.3 മില്യണ്‍ ഡോളര്‍ (ഏകദേശം 27 കോടി രൂപ) ആണ് പിഴത്തുകയായി നെയ്മര്‍ അടയ്ക്കേണ്ടത്. ബ്രസീലിയന്‍ ഫുട്ബോള്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. തെക്ക് കിഴക്കന്‍ ബ്രസീലിന്റെ തീരദേശത്തെ ആഡംബര വീടിന്റെ നിര്‍മ്മാണത്തിനാണ് നെയ്മര്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചത്.
ശുദ്ധജലത്തിന്റെ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞതും അനുമതിയില്ലാതെ മണ്ണ് നീക്കം ചെയ്തതും അടക്കമുള്ള കുറ്റങ്ങള്‍ കണ്ടെത്തിയാതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസമാണ് നെയ്മറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇന്നലെ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടതോടെ പിഴ വിധിക്കുകയായിരുന്നു.
വിധിയില്‍ നെയ്മറിനോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. തെക്ക് കിഴക്കന്‍ ബ്രസിലീലെ റിയോ ഡി സെനേരോയില് മംഗരാതിബയിലാണ് നെയ്മറിന്റെ വീട്. ഇന്നലെ മം?ഗരാതിബയിലെ പരിസ്ഥിതി അധികൃതര്‍ നെയ്മറിന്റെ ഭവനത്തില്‍ നിര്‍മ്മിച്ച കൃത്രിമ തടാകത്തില്‍ പരിസ്ഥിതി നിയമങ്ങളുടെ ലംഘനം നടന്നുവെന്ന് കണ്ടെത്തി. പിഴ ശിക്ഷയ്ക്ക് പുറമെ പരിസ്ഥിതി സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ സംഭവത്തില്‍ കൂടുതല്‍ അന്വേഷണവും നടക്കും.