സിനിമയില്‍ അഭിനയിക്കാന്‍ മുപ്പതിനായിരം രൂപയായിരുന്നു തുടക്കത്തില്‍ പ്രതിഫലം വാങ്ങിയിരുന്നത്. സ്വന്തം വിപണിമൂല്യത്തെക്കുറിച്ച് ആദ്യകാലത്ത് അറിയില്ലായിരുന്നുവെന്ന് രജനികാന്ത്. പിന്നീട് തിരക്കഥാകൃത്ത് പഞ്ചു അരുണാചലവുമായുള്ള ഒരു സുപ്രധാന കൂടിക്കാഴ്ചയാണ് ഇക്കാര്യം മനസിലാക്കി നല്‍കിയതെന്നും രജനികാന്ത് പറഞ്ഞു.
‘സിനിമയില്‍ അഭിനയിക്കാന്‍ 30,000 രൂപയാണ് പതിവെന്ന് ഞാന്‍ പഞ്ചു സാറിനോട് പറഞ്ഞു. ഷൂട്ടിങ്ങിന് സിംഗപ്പൂരും മലേഷ്യയും പോകേണ്ടതുകൊണ്ട് ഇരുപതിനായിരമോ മുപ്പത്തി അയ്യായിരമോ മതി. എന്നേക്കാള്‍ മോശമാണല്ലോ താന്‍ എന്നായിരുന്നു സാറിന്റെ മറുപടി. എന്റെ സിനിമകളുടെ വിതരണാവകാശത്തിനായി ആളുകള്‍ മത്സരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബോക്‌സ് ഓഫീസില്‍ എന്റെ സിനിമകള്‍ ബിസിനസ് ഉണ്ടാക്കുന്നതിനേക്കുറിച്ച് എനിക്കറിയുമായിരുന്നില്ല,’ രജനികാന്ത് പറഞ്ഞു.
രജനിയുടെ കരിയറിനെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച തിരക്കഥാകൃത്താണ് പഞ്ചു അരുണാചലം. ‘പ്രിയ’ എന്ന ചിത്രത്തിന് വേണ്ടി രജനികാന്തിന് തന്റെ ആദ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമായ 1,10,000 രൂപ നല്‍കിയത് അരുണാചലമാണ്. അതിനുശേഷം, ഏഷ്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളായി മാറിയ രജനിയുടെ വളര്‍ച്ച അതിശയകരമാണ്.
നിലവില്‍ ചിത്രീകരണത്തിലുള്ള ‘ജയിലറി’നായി 80 കോടിയാണ് രജനിയുടെ പ്രതിഫലം. ടി ജി ജ്ഞാനവേല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ 150 കോടി രൂപയാണ് രജനി വാങ്ങിക്കുക. ലോകേഷ് കനകരാജിനൊപ്പം പദ്ധതിയിലുള്ള ചിത്രത്തില്‍ ഇതിനും മുകളിലാണ് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്.