web analytics

ഡാൻസാഫ് സംഘത്തിന്റെ പരിശോധന നടക്കവേ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: ഡാൻസാഫ് സംഘത്തിന്റെ പരിശോധന നടക്കവേ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതായി റിപ്പോർട്ട്. ബുധനാഴ്ച രാത്രി 11 മണിക്ക് എറണാകുളം നോർത്തിലെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് നടൻ ഇറങ്ങിയോടിയത്.

ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ഏണിപ്പടി വഴി ഇറങ്ങിയോടുന്ന ഷൈൻ ടോം ചാക്കോയെ വീഡിയോയിൽ കാണാം.

നടി വിൻസിയുടെ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെയാണ് കൊച്ചി സിറ്റി പോലീസ് സംഘം ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയത്. 314-ാം റൂമിന്റെ വാതിൽ തുറന്നപ്പോൾ മുന്നിൽ പോലീസിനെ കണ്ടയുടനെ ഷൈൻ ടോം ജനൽ വഴി പുറത്തേക്ക് ചാടി ഓടുകയായിരുന്നു.

നേരത്തെ സിനിമാ സെറ്റിലെ ദുരനുഭവുമായി ബന്ധപ്പെട്ട് നടി വിൻസി അലോഷ്യസ് താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകിയിരുന്നു. ഷൈൻ ടോം ചാക്കോയ്ക്ക് എതിരെയാണ് വിൻസി പരാതി നൽകിയത്.

ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു സംഭവമെന്നും വിൻസിയുടെ പരാതിയിലുണ്ട്‌. അതേസമയം, വിൻസിയുടെ പരാതിയിൽ താരസംഘടന ഷൈനെ പുറത്താക്കാനുള്ള നടപടി ഉടൻ എടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

spot_imgspot_img
spot_imgspot_img

Latest news

സഞ്ജുവിന്റെ മാസ് ഷോ, ഇന്ത്യ സെമിയിൽ

സഞ്ജുവിന്റെ മാസ് ഷോ, ഇന്ത്യ സെമിയിൽ നേരത്തെ 20 പന്തിൽ 35 റൺസ്...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

Other news

ഹോർമുസ് കടലിടുക്ക് ‘ചൈനീസ് പാത’യാകുമോ?

ഹോർമുസ് കടലിടുക്ക് ‘ചൈനീസ് പാത’യാകുമോ? പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ലോക വ്യാപാരത്തിന് നിർണായകമായ...

ഹോളി ആഘോഷിക്കാൻ മേൽ ചായം ഒഴിച്ച കുഞ്ഞിനോട് കൊടുംക്രൂരത; പേരക്കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു മുത്തശ്ശി; നാല് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

പേരക്കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു മുത്തശ്ശി; ഗുരുതരാവസ്ഥയിൽ മഹാരാഷ്ട്രയിലെ നാഗ്‌പുരിൽ ഹോളി...

വിവാഹവാഗ്ദാനം… ഒരേസമയം രണ്ട് ബന്ധങ്ങൾ… പണം തട്ടിപ്പ്… ലൈംഗിക പീഡനം!

വിവാഹവാഗ്ദാനം… ഒരേസമയം രണ്ട് ബന്ധങ്ങൾ… പണം തട്ടിപ്പ്… ലൈംഗിക പീഡനം! തൃശൂർ:വിവാഹവാഗ്ദാനം നൽകി...

ആവേശക്കടലായി പുന്നമടക്കായൽ; നെഹ്‌റു ട്രോഫി വള്ളംകളി തീയതി പ്രഖ്യാപിച്ചു! ഇത്തവണ മാറ്റങ്ങളോടെ പൂരക്കളി

ആലപ്പുഴ: കായൽപരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആവേശം വീണ്ടും...

ശസ്ത്രക്രിയ കഴിഞ്ഞ പൈലറ്റിന് അവധി നിഷേധം; മുറിവ് കാട്ടിയിട്ടും മേലുദ്യോഗസ്ഥൻ മനസലിഞ്ഞില്ല

ശസ്ത്രക്രിയ കഴിഞ്ഞ പൈലറ്റിന് അവധി നിഷേധം; മുറിവ് കാട്ടിയിട്ടും മേലുദ്യോഗസ്ഥൻ മനസലിഞ്ഞില്ല ലഖ്നൗ:...

Related Articles

Popular Categories

spot_imgspot_img