പാലോട് ഇളവട്ടത്ത് ഭർത്തൃഗൃഹത്തിൽ നവവധു ഇന്ദുജ (25) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്തു. ഇന്ദുജയുടെ അച്ഛൻ, മകളുടെ മരണത്തിൽ ദുരൂഹത ഉണ്ട് എന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിനെ കസ്റ്റഡിയിലെടുക്കുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം മാത്രമാണ് കഴിഞ്ഞത്, അതിനിടെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. Newlywed commits suicide at in-laws’ house; husband Abhijith in custody
മകളുടെ മരണത്തിൽ ദുരൂഹത ഉണ്ട് എന്ന് കുടുംബം നേരത്തെ തന്നെ ആരോപിച്ചിരുന്നു. പാലോട് – ഇടിഞ്ഞാർ – കൊളച്ചൽ – കൊന്നമൂട് സ്വദേശിയായ ഇന്ദുജയെ ഇന്നലെ ഉച്ചക്ക് ഭർത്തൃഗൃഹത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഭർത്തൃ വീട്ടിൽ മാനസിക പീഡനങ്ങളും ഭീഷണികളും നേരിടേണ്ടി വന്നതായി മകൾ തങ്ങളെ അറിയിച്ചതായും, എന്നാൽ അവിടെ പോകാൻ അനുവദിക്കപ്പെടാത്തതായും ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നു. മകളുടെ മരണത്തിൽ സംശയം ഉണ്ട് എന്ന് പറഞ്ഞ് കുടുംബം പൊലീസ് പരാതി നൽകിയിരുന്നു.