കണ്ണ് തുറക്കും മുൻപേ കണ്ണടഞ്ഞു; കളിപ്പാട്ടവും പൂക്കളും നല്‍കി കണ്ണീരണിഞ്ഞ് പൊലീസുകാരും; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

കൊച്ചി പനമ്പിള്ളി നഗറില്‍ ഫ്ലാറ്റിൽ നിന്നും അമ്മ താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. പുല്ലേപ്പടി ശ്മശാനത്തിലായിരുന്നു സംസ്‌കാരം. കുഞ്ഞിനെ സംസ്കരിക്കാനുള്ള സമ്മതപത്രം പൊലീസിന് യുവതി എഴുതി നൽകി. കൊച്ചി മേയര്‍ എം അനില്‍കുമാര്‍, കൗണ്‍സിലര്‍മാര്‍, കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

മണിക്കൂറുകൾ മാത്രമുള്ള ആയുസിൽ അനുഭവിച്ച് തീർത്ത വേദനകൾ. മോർച്ചറിയുടെ തണുപ്പിൽ വിറങ്ങലിച്ചു പോയ കുഞ്ഞു ശരീരം സൂക്ഷിച്ചപെട്ടി പുല്ലേപ്പടി പൊതുശ്മശാനത്തിലേക്ക് എത്തിയ ആംബുലൻസിൽ നിന്നുംപൊള്ളുന്ന വേദനയോടെയാണ് പൊലീസുകാർ പുറത്തേക്ക് എടുത്തത്. കുഞ്ഞിന്റെ മൃതദേഹം അടക്കിയ ശവപ്പെട്ടിക്ക് ചുറ്റും പൊലീസ് ഉദ്യോഗസ്ഥര്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചു. തുടര്‍ന്ന് സല്യൂട്ട് നല്‍കിയാണ് പൊലീസ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ശവപ്പെട്ടിക്ക് മുകളില്‍ കളിപ്പാട്ടവും വെച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവമാണ് കൊച്ചി പനമ്പിള്ളി നഗറില്‍ നടന്നത്. ജനിച്ച് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞ പിഞ്ചു കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി നടുറോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More: കല്ലേക്കാട് കല്ലേറ്; കല്ലെറിഞ്ഞ് മടുത്തപ്പോൾ വെട്ടും കുത്തും; പത്തുപേർക്ക് പരുക്ക്; ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം

Read More: പത്മജ കോൺഗ്രസിൻറെ കാര്യം നോക്കണ്ടെന്ന് കെ മുരളീധരൻ

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

Related Articles

Popular Categories

spot_imgspot_img