കോവിഡ് കാലത്തിന് ശേഷം തൊഴിലാളി ക്ഷാമം നേരിട്ട ന്യൂസിലൻഡ് കുടിയേറ്റ നയം ഉദാരമാക്കിയത് ഇന്ത്യൻ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ഏറെ ഗുണം ചെയ്തിരുന്നു. തുടർന്ന് റെക്കോഡ് കുടിയേറ്റമാണ് ന്യൂസിലൻഡിലേയ്ക്ക് നടന്നത.് എന്നാൽ ഇപ്പോൾ ഇതാ കുടിയേറ്റ നിയമങ്ങൾ ന്യൂസിലൻഡിൽ കർശനമാക്കിയിരിക്കുന്നു. കുറഞ്ഞ വൈദഗ്ദ്ധ്യമുള്ള തൊഴിലുകൾക്ക് പോലും ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധമാക്കിയിരിക്കുകയാണ് ഇപ്പോൾ. മുൻപ് അഞ്ച് വർഷത്തേയ്ക്ക് നൽകിയിരുന്ന തൊഴിൽ വിസ ഇനി മൂന്ന് വർഷത്തേയ്ക്ക് മാത്രമേ ലഭിയ്ക്കൂ. േെതാാഴിൽ വിസകൾക്ക് മിനിമം വൈദഗ്ദ്ധ്യവും പ്രവൃത്തി പരിചയും നിർബന്ധമാക്കും. ബസ് , ട്രക്ക് ഡ്രൈവർമാർക്കുള്ള വർക്ക് ടു റെസിഡൻസ് വിസയും നിർത്തലാക്കും. ഇന്ത്യൻ വിദ്യാർഥികൾക്കുള്ള വിസയും നിയന്ത്രിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മാസമായി മുൻപ് അനുവദിച്ചിരുന്നതിന്റെ പാതി പഠന വിസകൾ മാത്രമാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് അനുവദിച്ചത്. ന്യൂലിലൻഡിൽ വാടകയും വീടു വിലയും ഉയരുന്നതും പണപ്പെരുപ്പവും കുടിയേറ്റം വ്യാപകമായതിന്റെ ഫലമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു . തുടർന്നാണ് നടപടി.