36 വര്‍ഷത്തിന് ശേഷം ഇന്ത്യൻ മണ്ണിൽ വിജയം നേടി കിവീസ്. ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയം കരസ്ഥമാക്കി. എട്ടു വിക്കറ്റിനാണ് ന്യൂസീലന്‍ഡിന്റെ ജയം. ഒന്നാം ടെസ്റ്റിന്റെ അവസാനദിനം കിവീസ് അനായാസം ലക്ഷ്യത്തിലെത്തി. New Zealand beat India in the first Test
രണ്ടാമിന്നിങ്സിൽ ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസീലന്‍ഡ് മറികടന്നു. 36 വര്‍ഷത്തിന് ശേഷമാണ് കിവീസ് ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് വിജയിക്കുന്നത്. ഇതിന് മുമ്പ് 1988 ലാണ് സ്വന്തം മണ്ണില്‍ ഇന്ത്യയെ ന്യൂസീലന്‍ഡ് പരാജയപ്പെടുത്തിയത്. സ്‌കോര്‍; ഇന്ത്യ-46,462 ന്യൂസിലന്‍ഡ്- 402, 110/2
അഞ്ചാം ദിനം മഴയുടെ പിൻബലത്തിൽ കളി പിടിക്കാനുറച്ചാണ് ഇന്ത്യ മൈതാനത്തിറങ്ങിയത്. തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി പ്രതീക്ഷ നൽകി. മത്സരത്തിന്റെ രണ്ടാം പന്തില്‍ തന്നെ കിവീസിന് വിക്കറ്റ് നഷ്ടമായിരുന്നു. ടോം ലാതത്തെ (0) ജസ്പ്രീത് ബുംറ പുറത്താക്കി.
പിന്നാലെ ഡേവോണ്‍ കോണ്‍വേയും വില്‍ യങുമാണ് സ്‌കോര്‍ ഉയര്‍ത്തിയത്. ടീം സ്‌കോര്‍ 35 ല്‍ നില്‍ക്കേ കോണ്‍വേയേയും പുറത്താക്കി ബുംറ തിരിച്ചടിച്ചു.എന്നാല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് നിരാശ സമ്മാനിച്ച് മൂന്നാം വിക്കറ്റില്‍ വില്‍ യങ്ങും രചിന്‍ രവീന്ദ്രയും മികച്ച കൂട്ടുകെട്ടുണ്ടാക്കി.
ഇന്ത്യന്‍ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും പതിയെ സ്‌കോര്‍ ഉയര്‍ത്തി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഇന്ത്യയ്ക്ക് ഒരവസരവും ലഭിച്ചില്ല. വിജയം ന്യൂസിലൻഡിന്.