web analytics

ഒരു ദിവസം 25 മണിക്കൂറായി ഉയരും; ഭൂമിയും ചന്ദ്രനും തമ്മിൽ അടിച്ചു പിരിഞ്ഞു; പകലിന്റെ ദൈർഘ്യം വർദ്ധിക്കുന്നു; ചന്ദ്രൻ അകന്നു പോകുന്നു; കാരണം അറിയണ്ടേ…

ഒരു നുകത്തിൽ ബന്ധിച്ച കാളകളെ പോലയൊണ് ചന്ദ്രനും ഭൂമിയും. ഒരാളുടെ ഓട്ടം അല്പമൊന്ന് പിഴച്ചാൽ പിന്നെ ആകെ പ്രശ്നമാകും. ഭൂമിയിൽ പകലിന്റെ ദൈർഘ്യം വർദ്ധിക്കുന്നവെന്നും ഇതിന് കാരണം ചന്ദ്രനാണെന്നും പുതിയ പഠനങ്ങൾ പറയുന്നു. വിസ്‌കോൺസിൻ-മാഡിസൺ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരാണ് സുപ്രധാന ​കണ്ടെത്തലിന് പിന്നിൽ.New studies say that the length of the day on Earth is increasing and this is due to the moon

ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലവും സ്വാധീനവും സംബന്ധിച്ചും നിരവധി പഠനങ്ങളും യാർഥാർഥ്യങ്ങളും നമുക്ക് അറിയാമെങ്കിലും ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നുപോകുകയാണെന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രതിവർഷം ഏകദേശം 3.8 സെൻ്റീമീറ്റർ എന്ന തോതിൽ ചന്ദ്രൻ ഭൂമിയിൽ നിന്ന് അകലുകയാണെന്നാണ് വിസ്കോൺസിൻ – മാഡിസൺ സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകർ വിശദീകരിക്കുന്നത്.

ഇത് ദീർഘകാല പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന പ്രതിഭാസമാണെന്നാണ് ഗവേഷകർ പറയുന്നത്. ഇത്തരമൊരു സാഹചര്യം ഭൂമിയിലെ ഒരു ദിവസമായ 24 മണിക്കൂർ എന്നത് 25 മണിക്കൂറായി ഉയരാൻ കാരണമാകുമെന്നാണ് ഗവേഷകർ പറയുന്നത്. പ്രതിവർഷം ഏകദേശം 3.8 സെൻ്റീമീറ്റർ എന്ന തോതിൽ ചന്ദ്രൻ ഭൂമിയിൽ നിന്ന് അകലുന്നതിൻ്റെ ഭാഗമായാണ് ഒരു ദിവസം 25 മണിക്കൂറായി ഉയരുക. 200 ദശലക്ഷം വർഷത്തിനുള്ളിൽ ഇത് സംഭവിക്കാമെന്നാണ് ഗവേഷകർ പറയുന്നത്.

1.4 ബില്യൺ വർഷങ്ങൾക്ക് മുൻപ് ഒരു ദിവസത്തിന് വേണ്ടിയിരുന്നത് വെറും 18 മണിക്കൂറായിരുന്നുവെന്ന് ഗവേഷകർ പറയുന്നുണ്ട്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഗുരുത്വാകർഷണത്തിൻ്റെ ഫലമായാണ് ഇത്തരമൊരു സാഹചര്യമുണ്ടാകുന്നത്. “ചന്ദ്രൻ അകന്നുപോകുമ്പോൾ ഭൂമിയുടെ വേഗത കുറയുമെന്നാണ് വിസ്കോൺസിൻ – മാഡിസൺ സർവകലാശാലയിലെ ജിയോസയൻസ് പ്രൊഫസറായ സ്റ്റീഫൻ മെയേഴ്‌സ് വ്യക്തമാക്കുന്നത്. ശതകോടിക്കണക്കിന് വർഷം പഴക്കമുള്ള വിവരങ്ങൾ പഠിക്കുകയാണെന്നും മേയേഴ്സ് കൂട്ടിച്ചേർത്തു.

ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നുപോകുന്നതിൻ്റെ പാതയിലാണെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നുപോകുകയാണെന്ന വാദങ്ങളും ഇത് ആദ്യമായിട്ടല്ല പുറത്തുവരുന്നത്. പതിറ്റാണ്ടുകളായി ഈ വിഷയത്തിൽ വിവിധ തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

എന്നാൽ ഭൂമിശാസ്ത്രപരവുമായ വിഷയത്തിൽ ആഴത്തിലുള്ള പഠനവും വിവരങ്ങളുമാണ് വിസ്കോൺസിൻ-മാഡിസൺ സർവകലാശാല പുറത്തുവിടുന്നത്. കോടിക്കണക്കിന് വർഷങ്ങളായി ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലവും സ്വാധീനവും പഠനത്തിൻ്റെ ഭാഗമായി.

ശാസ്ത്രീയ നിരീക്ഷണത്തിലും വിശകലനത്തിലും വേരൂന്നിയാണ് ഗവേഷകർ പുതിയ പഠന വിവരങ്ങൾ പങ്കുവെക്കുന്നത്.
പുതിയ കണ്ടെത്തൽ സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. ചന്ദ്രൻ അതേ വേഗതയിൽ ഭൂമിയിൽ നിന്ന് അകന്നുപോകുന്നത് തുടർന്നാൽ പ്രത്യാഘാതങ്ങൾ സംഭവിക്കേണ്ട സമയം അതിക്രമിച്ചുവെന്ന വാദവുമുണ്ട്. പുരാതനകാലത്ത് സമയം അളക്കുന്നതിന് ചന്ദ്രനെ ഉപയോഗിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത്

ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത് സോഷ്യൽ മീഡിയയിൽ...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

ഗുരുവായൂരപ്പന് വിഷുക്കൈനീട്ടമായി ഗജവീരൻ! ഭക്തിനിർഭരമായ ചടങ്ങുകൾ ഇങ്ങനെ…

തൃശൂർ: ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും വിഷുപ്പുലരിയിൽ ഗുരുവായൂർ കണ്ണന് പ്രിയപ്പെട്ട ഗജവീരനെ സമർപ്പിച്ച്...

വിദേശികൾ ഇല്ലാതെ ആഡംബര യാത്ര മന്ദഗതിയില്‍; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ

വിദേശികൾ ഇല്ലാതെ ആഡംബര യാത്രകള്‍ക്ക് മന്ദഗതി; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ ജയ്പൂർ:...

കരാട്ടെ ക്ലാസിൽ 11-കാരി മരിച്ചു; പരിശീലനത്തിനിടെ ദാരുണാന്ത്യം

കരാട്ടെ ക്ലാസിൽ 11-കാരി മരിച്ചു; പരിശീലനത്തിനിടെ ദാരുണാന്ത്യം കൊല്ലം: അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ...

ഇനി ആർത്തവദിനങ്ങളിൽ ജോലിക്ക് പോകേണ്ട! ശമ്പളത്തോടുള്ള അവധി സ്ത്രീകളുടെ അവകാശം; വിപ്ലവകരമായ വിധിയുമായി ഹൈക്കോടതി

ബംഗളൂരു: ഇന്ത്യയിലെ തൊഴിൽ നിയമചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് കർണാടക ഹൈക്കോടതിയുടെ...

Related Articles

Popular Categories

spot_imgspot_img