web analytics

ഞാൻ അവളോട്‌ സംസാരിക്കും, അവൾ കുരയ്‌ക്കും ,മുരളും, നാലുകാലിൽ നടക്കും ; ഇത് നായ വളർത്തിയ പെൺകുട്ടി ഓക്‌സാന മലയയുടെ കഥ

കീവ്‌: കേൾക്കുമ്പോൾ യാദൃശ്ചികമായി തോന്നും പക്ഷെ അത് സത്യമാണ് . യുക്രൈൻ- റഷ്യൻ യുദ്ധം തുടരവേ ഇതൊന്നുമറിയാതെ ഓക്‌സാന മലയ എന്ന പെൺകുട്ടി അവിടെ ജീവിച്ചു . അവർ കുരയ്‌ക്കും, മുരളും, നാലുകാലിൽ നടക്കും… മനോരോഗമാണെന്നു കരുതേണ്ട, അവരെ വളർത്തിയത്‌ നായകളാണ്‌. നായകളെ വിട്ടു സാധാരണ ജീവിതത്തിലേക്കു മടങ്ങിയെങ്കിലും ശീലങ്ങൾ മാറുന്നില്ലെന്നു മാത്രം.സ്‌പെഷൽ കെയർ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഡയറക്‌ടർ അന്ന ചാലയ പറയുന്നത് ഇങ്ങനെ .ചവറ്റുകുട്ടകളിൽനിന്നു ഭക്ഷണം തേടുന്ന ഒൻപതുവയസുകാരിയെക്കുറിച്ച്‌ അറിഞ്ഞാണ്‌ അന്ന ചാലയ ഇടപെട്ടത്‌.”നക്കിയാണ്‌ അവൾ ശരീരം വൃത്തിയാക്കിയിരുന്നത്‌. പച്ചമാംസം കഴിച്ചു, ഭക്ഷണത്തിനായി ചവറ്റുകുട്ടകളിൽ തെരഞ്ഞു. വെള്ളം കാണുമ്പോൾ അവൾ നാവ്‌ കാണിക്കുമായിരുന്നു, അവൾ കൈകൾകൊണ്ടല്ല ഭക്ഷണം കഴിച്ചിരുന്നത്‌. കൈ ഉപയോഗിക്കാതെ നാവ്‌ കൊണ്ടാണ്‌ കഴിച്ചിരുന്നത്‌”- അവളെ രക്ഷപ്പെടുത്താനുള്ള ആദ്യശ്രമങ്ങൾ നായകൾ പരാജയപ്പെടുത്തി. ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ നായകളെ നീക്കിയാണു മലയയെ രക്ഷപ്പെടുത്തിയത്‌. പിന്നീട്‌ നടക്കാനും സംസാരിക്കാനും പഠിപ്പിച്ചു. എങ്കിലും മലയയ്‌ക്ക്‌ ആറു വയസുകാരിയുടെ മാനസിക വളർച്ചയേ ഉള്ളൂവെന്നു ചൈൽഡ്‌ സൈക്കോളജിസ്‌റ്റ്‌ ലിൻ ഫ്രൈ പറഞ്ഞു. സാധാരണ ജീവിതം മലയയ്‌ക്ക്‌ അന്യമാണെന്നാണു മനശാസ്‌ത്രജ്‌ഞർ പറയുന്നത്‌. ഏകദേശം 5 വയസാകുമ്പോഴേക്കും ഭാഷ പഠിച്ചില്ലെങ്കിൽ, ഭാഷാ സ്വാധീനം പരിമിതിയായി തുടരും”-ഭാഷാ വിധഗ്‌ധർ പറയുന്നു.

എന്ത് കൊണ്ട് അവൾ നായകളോടൊപ്പം വളർന്നു . അതെ വന്യമൃഗങ്ങളോടൊപ്പം വളർന്ന ടാർസന്റെയും മൗഗ്‌ളിയുടെയും കഥ കേട്ടിരിക്കാം. അവർ വളർന്നത്‌ കാട്ടിലാണ്‌. എന്നാൽ, മലയയ്‌ക്ക്‌ കാടുജീവിതമൊന്നും ഉണ്ടായിരുന്നില്ല. ന്യൂയോർക്ക്‌ പോസ്‌റ്റാണു മലയയുടെ കഥ പുറത്തുവിട്ടത്‌. അവരുടെ മാതാപിതാക്കൾ മദ്യപാനികളായിരുന്നു.”അമ്മയ്‌ക്ക്‌ ധാരാളം കുട്ടികളുണ്ടായിരുന്നു. ഞങ്ങൾക്ക്‌ വേണ്ടത്ര കിടക്കകൾ ഉണ്ടായിരുന്നില്ല. അങ്ങനെ ഞാൻ നായയുടെ അടുത്തേക്ക്‌ പോയി. അവളോടൊപ്പം താമസിക്കാൻ തുടങ്ങി. “- നായയ്‌ക്കൊപ്പം ജീവിക്കാൻ തുടങ്ങിയതിനെക്കുറിച്ച്‌ അവർ പറഞ്ഞു. മൂന്നു വയസുള്ളപ്പോഴാണു നായയുടെ കൂട്ടിൽ താമസം തുടങ്ങിയത്‌. കൊടുംതണുപ്പിൽ നായ ചൂടുനൽകി. മൂന്നു മുതൽ ഒൻപത്‌ വയസുവരെ നായകൾക്കും പൂച്ചകൾക്കുമൊപ്പമായിരുന്നു ജീവിതം. തന്റെ നായയും മറ്റ്‌ അയൽപക്കത്തുള്ള തെരുവുനായകളും തന്നെ സ്വന്തം പോലെയാണു കണ്ടതെന്ന്‌ മലയ പറഞ്ഞു. പക്ഷേ, വീട്ടുകാർക്ക്‌ എന്ത്‌ സംഭവിച്ചെന്ന്‌ അവർക്ക്‌ പറയാനായിട്ടില്ല. ഒടുവിൽ തെരുവിലെത്തി.എന്നാൽ രക്ഷപ്പെടുത്തിയപ്പോഴേക്കും അവരുടെ ശരീരഭാഷ മൃഗങ്ങളുടേതുപോലെയായിരുന്നു. മനുഷ്യഭാഷ പോലും മറന്നു. അവളോട്‌ സംസാരിക്കും, അവൾ കുരയ്‌ക്കും. അതായിരുന്നു ഞങ്ങളുടെ ആശയവിനിമയ രീതി. ഇപ്പോഴും ഓക്‌സാന മലയയെ നിത്യ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഉള്ള ശ്രമത്തിലാണ് .

Read Also : <a href=”https://news4media.in/rahul-mankoottathil-against-sreeram-venkittaraman/”>‘എന്നാൽ അതൊന്നു കാണണമല്ലോ ശ്രീറാം സാറെ, സപ്ലൈകോയിൽ, വരും, ദൃശ്യങ്ങളെടുക്കും, ദാരിദ്ര്യം നാടിനെ അറിയിക്കും’; ശ്രീറാമിനെ വെല്ലുവിളിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഡിജിപി കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും ചെയ്തത് സഹപ്രവർത്തകയെ; ഒളിക്യാമറ വെച്ച് പകർത്തിയത്…

ഡിജിപി കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും ചെയ്തത് സഹപ്രവർത്തകയെ; ഒളിക്യാമറ വെച്ച് പകർത്തിയത്… ബെംഗളൂരു: അശ്ലീലദൃശ്യ...

ലേണേഴ്സും വേണ്ട, ടെസ്റ്റും വ്ണ്ട, ലൈസൻസ് റെഡി; മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നും കണ്ടെത്തൽ

ലേണേഴ്സും വേണ്ട, ടെസ്റ്റും വ്ണ്ട, ലൈസൻസ് റെഡി; മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ...

ഹൃദയം തകർക്കുന്ന ക്രൂരത! മുക്കത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച 22-കാരൻ പിടിയിൽ;

കോഴിക്കോട്: മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ക്രൂരത കൂടി കോഴിക്കോട് മുക്കത്ത് റിപ്പോർട്ട്...

Related Articles

Popular Categories

spot_imgspot_img