യുകെയിൽ എത്തുന്ന നേഴ്‌സുമാരെ ലക്ഷ്യമാക്കി പുതിയ തട്ടിപ്പ്
യുകെ മലയാളികള്‍ക്ക് എന്നും തലവേദനയാണ് തട്ടിപ്പുകാർ. തൊഴിൽ തട്ടിപ്പുകൾക്ക് പുറമേയാണ് അറിവില്ലായ്മയുടെ പേരിലും രാജ്യത്തിലെ നിയമങ്ങളുടെ പേരിലും ഒക്കെ പലവിധ തട്ടിപ്പുകള്‍ കാണാറുണ്ട്.
എന്നാൽ ഇപ്പോൾ യുകെയിൽ പുതുതായി ജോലിക്കെത്തുന്നആളുകളെ പ്രത്യേകിച്ച് നേഴ്‌സുമാരെ ലക്ഷ്യമിട്ട് പുതിയൊരു തട്ടിപ്പ് വ്യാപകമാകുന്നതായി മുന്നറിയിപ്പ്.
എന്‍എച്ച്എസ് വെയല്‍സ് ഇന്റര്‍നാഷണല്‍ റിക്രൂട്ടമെന്റിന്റെ സോഷൃല്‍മീഡിയ പ്ലാറ്റ്‌ഫോമീലൂടെ ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വെയ്ല്‍സില്‍ പുതിയതായി എത്തിയ മലയാളി നഴ്‌സിനെ ലക്ഷ്യമാക്കി തട്ടിപ്പുകാര്‍ രംഗത്തെത്തി എന്ന വാർത്തായനിപ്പോയി ഇത്തരം ഒരു മുന്നറിയിപ്പ് നൽകാൻ കാരണം.
നഴ്‌സിനെ തേടി പോലീസില്‍ നിന്നാണെന്ന് അവകാശപ്പെട്ട് ഒരാള്‍ വിളിക്കുകയും അവരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് (NI) നമ്പര്‍ അസാധുവാണെന്നും അവര്‍ക്ക് £1,000 പിഴ ഈടാക്കാന്‍ സാധ്യത യുണ്ടെന്നും അറിയിക്കുകയായിരുന്നു.
ഇത് വളരെ രഹസ്യാത്മകം ആണെന്നും ഒറ്റക്ക് ആണോ എന്ന് ഉറപ്പാക്കിയ ശേഷവുമാണ് തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശത്തില്‍ സംസാരിച്ച് തുടങ്ങുന്നത്.
കൂടാതെ ഡിബിഎസ് പരിശോധനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചുും ഇവര്‍ സംസാരിക്കുന്നുണ്ട്.
പിന്നീട് ഒറ്റക്ക് പോലീസ് ഉദ്യോഗസ്ഥര്‍ എന്ന് അവകാശപ്പെട്ടവരെ കാണാനായി പ്രത്യേക സ്ഥലം ഒരുക്കുകയാണ് ചെയ്യുന്നത്.
തട്ടിപ്പില്‍ വീഴ്ത്തുന്നവര്‍ മറ്റുള്ളവരുമായി ഇക്കാര്യം പങ്ക് വക്കുന്നത് തടയുന്നതടക്കം വ്യക്തികളെ ഒറ്റപ്പെടുത്തിയായിരിക്കും തട്ടിപ്പില്‍ വീഴ്ത്തുക.
കൂടാതെ പിഴയായി നല്‌കേണ്ട 1000 പൗണ്ടിന് പകരമായി ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങാനും നിര്‍ദ്ദേശിക്കും. ഇതിനായി സമ്മര്‍ദ്ദം ചെലുത്തുന്നതും തട്ടിപ്പിന്റെ രീതിയാണ്.
വെയ്ല്‍സില്‍ തട്ടിപ്പിന് ഇരയായ നഴ്‌സ് ആവട്ടെ സഹപ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം ഈ ഗിഫ്റ്റ് കാര്‍ഡ് വിശദാംശങ്ങള്‍ പങ്ക് വക്കാഞ്ഞതോടെ പണം നഷ്ടമാകാതെ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.
എടുക്കേണ്ട മുന്നറിയിപ്പുകൾ:
നിങ്ങള്‍ ഇത്തരം സംശയാസ്പദമായ കോളുകള്‍ വന്നാല്‍ ഉടന്‍ തന്നെ കട്ട് ചെയ്യുക. രഹസ്യ സന്ദേശങ്ങള്‍ ആണെന്ന് പറഞ്ഞാല്‍ അവ സഹപ്രവര്‍ത്തകനോടോ സുഹൃത്തുക്കളുമായോ പങ്ക് വക്കാന്‍ ശ്രമിക്കുക.
എന്തെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തനം നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ നിങ്ങള്‍ക്ക് 101 നോണ്‍-എമര്‍ജന്‍സി നമ്പര്‍ ഉപയോഗിച്ച് നിങ്ങളുടെ ലോക്കല്‍ പോലീസിനെ അറിയിക്കാവുന്നതുമാണ്.
പോലീസില്‍ നിന്നും ഒരിക്കലും സമ്മാനകാര്‍ഡുകള്‍ ഉപയോഗിച്ച് പിഴ അടക്കാനായി പണം ആവശ്യപ്പെടുകയില്ല. കൂടാതെ ഒരു കാര്‍ പാര്‍ക്കിലോ സമാനമായ സ്ഥലത്തോ കണ്ടുമുട്ടാന്‍ പോലിസ് ഒരിക്കലും നിങ്ങളോട് ആവശ്യപ്പെടില്ല എന്ന് മനസിലാക്കുക.
നിയമപരമായ അല്ലെങ്കില്‍ കുടിയേറ്റ പ്രശ്‌നങ്ങള്‍ നിങ്ങള്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാതെ മറ്റാരുടെയങ്കിലും സഹായത്തോടെ മാത്രം ചെയ്യുക.
Summary:
A warning has been issued about a new scam in the UK targeting newly arriving workers, especially nurses. NHS Wales International Recruitment has alerted people through its social media platforms about the widespread fraud.