വിദേശയാത്രക്കാരുടെ വിവരങ്ങള്‍ വിമാനക്കമ്പനികള്‍ ഇന്ത്യന്‍ കസ്റ്റംസ് അധികൃതര്‍ക്ക് നല്‍കണമെന്ന് ചട്ടം വരുന്നു. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും ഈ വിവരങ്ങൾ കൈമാറണമെന്നാണ് ചട്ടം വരുന്നത്. New rule requires foreign travelers to provide information to customs 24 hours in advance
2025 ഏപ്രില്‍ ഒന്നുമുതല്‍ ഈ വിവരക്കൈമാറ്റം നിര്‍ബന്ധമാക്കുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസിന്റെ (സി.ബി.ഐ.സി) ഭേദഗതി കഴിഞ്ഞയാഴ്ച പുറത്തിറങ്ങി.
പുതിയ നിയമം രാജ്യത്തെ വിമാനയാത്രയുടെ സുരക്ഷിതത്വവും കാര്യക്ഷമതയും വര്‍ധിപ്പിക്കുക മാത്രമല്ല, കള്ളക്കടത്തിന് പൂട്ടിടുകയും ചെയ്യും എന്നാണ് കരുതുന്നത്.
നിര്‍ദേശം പാലിക്കാത്ത വിമാനക്കമ്പനികള്‍ക്ക് പിഴ ചുമത്താനും വകുപ്പുണ്ട്, ഓരോ ലംഘനത്തിനും 25,000 രൂപ മുതല്‍ 50,000 രൂപ വരെ.
അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വ്യോമയാന മേഖലയുടെ കുതിപ്പിന് ഈ തീരുമാനം പുതിയ ഊര്‍ജ്ജം പകരും.