ബിജെപിയെ ഏറെ പ്രതിരോധത്തിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ വീണ്ടും ബിജെപിക്കെതിരെ വെളിപ്പെടുത്തലുമായി മുന്‍ ഓഫിസ് സെക്രട്ടറി സതീശന്‍ തിരൂര്‍. കുഴല്‍പ്പണം എത്തിച്ചത് ചാക്കിലാക്കിയെന്ന് സതീശൻ വെളിപ്പെടുത്തി. New revealings in kodakara issue and bjp in trouble
കുഴല്‍പ്പണം എത്തിച്ച ധര്‍മരാജന് തൃശൂരില്‍ മുറിയെടുത്ത് നല്‍കിയെന്നും ആറുചാക്ക് നിറയെ പണമുണ്ടായിരുന്നതായും പണമാണെന്ന് അറിഞ്ഞത് പിന്നീടാണെന്നും സതീശന്‍ തിരൂര്‍ പറഞ്ഞു.
2021 ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ കാര്‍ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവര്‍ന്നത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ഷംജീര്‍ കൊടകര പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
കാര്‍ തട്ടിക്കൊണ്ടു പോയെന്നും അതില്‍ 25 ലക്ഷമുണ്ടെന്നുമായിരുന്നു പരാതി. എന്നാൽ, കേസ് അന്വേഷിച്ച പ്രത്യേക സംഘം, ബി.ജെ.പി.യുടെ പണമായിരുന്നെന്നും 3.5 കോടി ഉണ്ടായിരുന്നെന്നും കണ്ടെത്തി. 23 പേരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പിനായി കര്‍ണാടകയില്‍നിന്ന് ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്തയ്ക്ക് നല്‍കാനാണ് കൊണ്ടുപോയതാണെന്നും ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കാണിച്ചിരുന്നു.