തിരുവനന്തപുരം: മന്ത്രിസഭായോഗത്തിന്റെ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും. ഇന്ന് ചേർന്ന മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിച്ചിട്ടില്ല.
പുതിയ കള്ളു ഷാപ്പുകൾ അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പുതിയ മദ്യനയത്തിൽ വ്യക്തയില്ലെന്നുമാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടത്.
കള്ളു ഷാപ്പുകളുടെ ദൂരപരിധിയിലും ടൂറിസം ഡെസ്റ്റിനേഷൻ ഡ്രൈ ഡേയ്ക്ക് മദ്യം നൽകുന്നതിലും കൂടുതൽ വ്യക്തത വേണമെന്ന് മന്ത്രിസഭാ യോഗത്തിൽ അഭിപ്രായം ഉയർന്ന സാഹചര്യത്തിൽ കൂടുതൽ വിശദമായ ചർച്ചക്കായി മദ്യനയം മാറ്റുകയായിരുന്നു.
അതേസമയം തലസ്ഥാനത്തില്ലാത്ത എക്സൈസ് മന്ത്രി ഓൺ ലൈൻ വഴിയാണ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്.
There is no clarity on many issues; new liquor policy will be delayed