ദുബൈയിൽ വാഹന ഉടമകൾക്ക് അധിക ബാധ്യതയായി പുതുതായി വന്ന സാലിക് ( ടോൾ ) ഗേറ്റുകളും വർധിപ്പിച്ച പാർക്കിങ്ങ് ഫീസും. സാധാരണക്കാരനായ ഒരു വാഹന ഉടമ മുൻവർഷത്തെ അപേക്ഷിച്ച് 800 ദിർഹം വരെ മാസം കൂടുതൽ നൽകേണ്ടി വരുന്നതായാണ് കണക്കുകൾ.
ഇന്ധനച്ചെലവും , സാലിക്, പാർക്കിങ്ങ് ഫീസുകളുടെ വർധനവുമാണ് ചെലവ് വർധിപ്പിച്ചത്. നഗരത്തിലെ കനത്ത ഗതാഗതക്കുരുക്കുകളാണ് ഇന്ധനച്ചെലവുകൾ വർധിപ്പിക്കുന്നത്.
ദിവസം രണ്ട് സാലിക് ഗേറ്റുകൾ എങ്കിലും ഒരു പ്രവാസി കടന്നു പോകേണ്ടി വരുന്നു. മാസം 550- 600 ദിർഹമെങ്കിലും സാലിക് ചാർജായി ചെലവാകുന്നുണ്ട്. വാഹനത്തിന് വർഷാവർഷം വരുന്ന ഫിറ്റനെസ് ടെസ്റ്റുകൾക്കും ഉയർന്ന ഇൻഷ്വറൻസിനും വലിയ ചെലവുകളാണ്.
സാധാരണക്കാരായ പ്രവാസികൾക്ക് വാഹനച്ചെലവുകൾ താങ്ങാൻ കഴിയുന്നതല്ലെന്ന് പ്രാദേശിക ദിനപ്പത്രമായ ഖലീജ് ടൈംസിനോട് പ്രവാസികളിൽ പലരും പ്രതികരിച്ചു.
ഇടുക്കിയിൽ കെട്ടിടത്തിൽ നിന്ന് വീണ് നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം
ഇടുക്കിയിൽ കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ നിർമാണത്തൊഴിലാളി മരിച്ചു. തേനി ബോഡിനായ്ക്കന്നൂർ സ്വദേശി ആർ. രാജേഷ്(46)ണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് കെട്ടിടത്തിൽ നിന്ന് വീണത്.
കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിൽ അണുബാധയുണ്ടായതാണ് മരണകാരണം.