ഉപഭോക്താക്കള്‍ക്കായി പുതിയൊരു സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്. ഇനി വാട്‌സാപ്പിലെ ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനാവും. New feature on WhatsApp! Now you can scan and send documents from WhatsApp itself
പ്രിന്റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പര്‍ സ്‌കാന്‍ ചെയ്ത് പിഡിഎഫ് രൂപത്തില്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കുന്നതിനും ഈ സൗകര്യം സഹായിക്കും. ഐഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. നേരത്തെ ഇതിനായി മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടിയിരുന്നു.
വാട്‌സാപ്പില്‍ ഒരു ചാറ്റ് വിന്‍ഡോ തുറക്കുക
ഇടത് ഭാഗത്ത് താഴെ ആയുള്ള + ബട്ടണ്‍ ടാപ്പ് ചെയ്യുക
ഡോക്യുമെന്റില്‍ ടാപ്പ് ചെയ്യുക
അപ്പോള്‍ സ്‌കാന്‍ ഡോക്യുമെന്റ് ഓപ്ഷന്‍ കാണാം
അതില്‍ ടാപ്പ് ചെയ്താല്‍ ക്യാമറ തുറക്കും.
ഏത് ഡോക്യുമെന്റാണോ പകര്‍ത്തേണ്ടത് അതിന് നേരെ ക്യാമറ പിടിച്ചതിന് ശേഷം ക്ലിക്ക് ചെയ്യുക.
മുഴുവന്‍ പേജുകളും ഈ രീതിയില്‍ പകര്‍ത്തി ക്കഴിഞ്ഞാല്‍ Save ബട്ടണ്‍ ടാപ്പ് ചെയ്യുക.
നിങ്ങള്‍ സ്‌കാന്‍ ചെയ്ത പേജുകള്‍ പിഡിഎഫ് രൂപത്തില്‍ അയക്കാനുള്ള ഓപ്ഷന്‍ കാണാം. ഇനി ഡോക്യുമെന്റ് അയക്കാം.