web analytics

വന്യജീവി ആക്രമണത്തിൽ സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ വരുന്നു !പാമ്പ് കടിയേറ്റ് മരിച്ചാൽ നാല് ലക്ഷം

വന്യജീവി ആക്രമണത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾക്ക് രൂപം നൽകി ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി.പുതുക്കിയ മാനദണ്ഡപ്രകാരം പാമ്പ് കടിയേറ്റുള്ള മരണം ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നൽകും.

മാര്‍ച്ച് ഏഴിലെ ഗവൺമെന്റ് ഓര്‍ഡര്‍ പ്രകാരം മനുഷ്യ വന്യജീവി സംഘർഷം ഒരു സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. മനുഷ്യ മൃഗ സംഘട്ടനങ്ങൾ പ്രതിരോധിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രതികരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി ഉന്നത ഉദ്യോഗസ്ഥരുടെ സംസ്ഥാനതല സമിതിയും രൂപീകരിച്ചിട്ടുണ്ട്.

വന്യമൃഗ സംഘർഷത്തെ പ്രതിരോധിക്കുന്നതിനിടയിൽ കിണറുകൾ / വളപ്പിലെ മതിൽ/ വേലികൾ/ ഉണക്കുന്ന അറകൾ/ എംഎസ്എംഇ യൂണിറ്റുകൾ തുടങ്ങിയ ആസ്തികൾക്ക് നാശനഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപ എസ് ഡി ആർ എഫിൽ നിന്ന് അനുവദിക്കാനും തീരുമാനിച്ചു.

സംസ്ഥാന വനം എമർജൻസി ഓപ്പറേഷൻ സെന്റര്‍, ഡിവിഷണൽ വനം എമർജൻസി ഓപ്പറേഷൻ സെന്റര്‍ എന്നിവയുടെ പ്രവർത്തനച്ചെലവും വാർഷിക പരിപാലനച്ചെലവും വനംവകുപ്പ് വഹിക്കും.

സംസ്ഥാന തലത്തിലും ഡിവിഷൻ തലത്തിലും വനം വകുപ്പിൽ കൺട്രോൾ റൂമുകൾ സ്ഥാപിക്കും. ഇതിനായി 3 കോടി 72 ലക്ഷം രൂപക്കുള്ള നിർദ്ദേശം അംഗീകരിച്ചു. ഇത് ഒറ്റത്തവണ ഗ്രാൻഡാണ്. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

ചോര കുടിക്കാൻ നോക്കേണ്ടെന്ന് മാധ്യമങ്ങളോട് ഗണേഷ് കുമാർ

ചോര കുടിക്കാൻ നോക്കേണ്ടെന്ന് മാധ്യമങ്ങളോട് ഗണേഷ് കുമാർ തിരുവനന്തപുരം: രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ മാധ്യമങ്ങൾക്കുള്ളതുമാത്രമാണെന്ന്...

നേമത്ത് കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം; കൗൺസിലർ വൈഷ്ണ സുരേഷ് സ്ഥാനാർഥിയാകുമോ

നേമത്ത് കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം; കൗൺസിലർ വൈഷ്ണ സുരേഷ് സ്ഥാനാർഥിയാകുമോ തിരുവനന്തപുരം: നിയമസഭ...

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം കൊല്ലം: ഗതാഗത...

വോട്ടില്ലേ? വിഷമിക്കേണ്ട! തിരഞ്ഞെടുപ്പിന് മുൻപ് ലിസ്റ്റിൽ പേര് ചേർക്കാൻ ഇതാ അവസാന വട്ടം; ഈ വഴി നോക്കൂ!

തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപായി വോട്ടർപ്പട്ടിക...

പാചകവാതക പ്രതിസന്ധി രൂക്ഷം; എൽപിജി വില ഉടൻ ഉയരുമോ? വിതരണക്കാർക്ക് ഐഒസിയുടെ മുന്നറിയിപ്പ്

പാചകവാതക പ്രതിസന്ധി രൂക്ഷം; എൽപിജി വില ഉടൻ ഉയരുമോ? വിതരണക്കാർക്ക് ഐഒസിയുടെ...

അനുവാദം ചോദിക്കാതെ ചക്ക എടുത്തതിന് കൊടും ക്രൂരത; പൂവരണി സ്വദേശിക്ക് ജീവപര്യന്തം തടവ്

അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കഠിനശിക്ഷ കോട്ടയം പൂവരണിയിൽ അനുവാദം...

Related Articles

Popular Categories

spot_imgspot_img