web analytics

ശബരിമല തീർഥാടകർ ശ്രദ്ധിക്കുക; ദർശനത്തിന് പുതിയ രീതി

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകീട്ട് 5 മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി സന്നിധാനത്ത് നട തുറന്ന് ദീപം തെളിയിക്കും.

തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയില്‍ അഗ്‌നി പകരും. ശബരിമല ദര്‍ശനത്തിന് ഏര്‍പ്പെടുത്തുന്ന പുതിയ ക്രമീകരണത്തിന്റെ ട്രയലും ഇന്ന് തുടങ്ങും.

നാളെ പുലര്‍ച്ചെ 5ന് നടതുറന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. തുടര്‍ന്ന് തന്ത്രിയുടെ നേതൃത്വത്തില്‍ കിഴക്കേ മണ്ഡപത്തില്‍ ഗണപതിഹോമം, നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷഃപൂജ, കളഭാഭിഷേകം, ഉച്ചപൂജ എന്നിവ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ഒന്നിന് നടയടയ്ക്കും.

വൈകീട്ട് 5ന് നടതുറന്ന് 6.30ന് ദീപാരാധന, പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവയും നടത്തും. മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി 19 ന് രാത്രി 10ന് ശബരിമല നടയടയ്ക്കും.

ഇത്തവണ വെര്‍ച്വല്‍ ക്യൂ വഴിയും സ്പോട്ട് ബുക്കിങ്ങിലൂടെയും ദര്‍ശനം നടത്താം. പതിനെട്ടാംപടി കയറി എത്തുന്ന ഭക്തര്‍ക്ക് ഫ്‌ളൈ ഓവര്‍ കയറാതെ നേരിട്ട് കൊടിമര ചുവട്ടില്‍ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദര്‍ശനം നടത്തുന്നതിന്റെ ട്രയലാണ് ഇന്നുമുതല്‍ തുടങ്ങുക

ശബരിമലയില്‍ പതിനെട്ടാംപടി ചവിട്ടി കൊടിമരച്ചുവട്ടിലൂടെ നേരെ സോപാനത്തെത്തി ദര്‍ശനം നടത്താവുന്നതാണ് പുതിയ രീതി.

ഫ്‌ളൈ ഓവര്‍ കയറാതെ കൊടിമരത്തിന് ഇരുവശങ്ങളിലൂടെ ബലിക്കല്‍പ്പുര കയറി ദര്‍ശനം നടത്താവുന്ന തരത്തിലാണ് പുതിയ ക്രമീകരണം. ഇതിനാവശ്യമായ നിര്‍മാണം പൂര്‍ത്തിയായി.

ഇതിനായി സോപാനത്തിനുമുന്നില്‍ പല ഉയരത്തില്‍ സ്ഥാപിച്ചിരുന്ന പ്ലാറ്റ്‌ഫോം പൂര്‍ണമായി നീക്കിയിട്ടുണ്ട്. കിഴക്കേ മണ്ഡപത്തിന്റെ വാതില്‍മുതല്‍ സോപാനംവരെ രണ്ടു വരിയായി കയറിപ്പോകാനുള്ള പ്ലാറ്റ്ഫോമിന്റെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്.

തീര്‍ഥാടകര്‍ ബലിക്കല്ലില്‍ സ്പര്‍ശിക്കാതിരിക്കാന്‍ പ്രത്യേക മൂടിയും ഇവിടെ സ്ഥാപിച്ചു. ബലിക്കല്ലിന്റെ ഇരുവശങ്ങളിലൂടെ വരിയായി കടന്ന് കിഴക്കേ വാതില്‍ വഴി പ്രവേശിക്കുമ്പോള്‍ മുതല്‍ ദര്‍ശനം ലഭിക്കുന്ന വിധമാണ് പുതിയ സംവിധാനം.

രണ്ടു വരികള്‍ തമ്മില്‍ വേര്‍തിരിക്കുന്നതിന് പ്രത്യേക രീതിയില്‍ കാണിക്കവഞ്ചി സ്ഥാപിച്ചു. ഇനി മുതൽ തീര്‍ഥാടകര്‍ക്ക് ശ്രീകോവിലിനുമുന്നില്‍ കാണിക്കയര്‍പ്പിക്കാം.

15 മീറ്ററുള്ള പുതിയ ക്യൂവില്‍ കുറഞ്ഞത് 30 സെക്കന്‍ഡ് തൊഴുത് സുഗമമായി നടന്നുനീങ്ങാനാകുമെന്നാണ് ദേവസ്വം ബോര്‍ഡിൻ്റെ കണക്കുകൂട്ടൽ.

പുതിയ സംവിധാനത്തിലൂടെ എല്ലാ തീര്‍ഥാടകര്‍ക്കും ഒരുപോലെ ദര്‍ശനം സാധ്യമാകും. ഇരുമുടിക്കെട്ടില്ലാത്ത തീര്‍ഥാടകരെ വടക്കുഭാഗത്തുകൂടി ഇതേ ക്യൂവിലേക്കുതന്നെ കടത്തിവിട്ട് ദര്‍ശനം ഒരുക്കാനാണ് പുതിയ തീരുമാനം.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ പീറ്റർ മഗ്യാർ തരംഗം

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

പ്രണയപ്പകയോ അതോ ബ്ലാക്‌മെയിലിംഗോ? ജിം ട്രെയിനറുടെ മരണത്തിൽ ദുരൂഹത; യുവതിക്കെതിരെ കുടുംബം രംഗത്ത്

പ്രണയപ്പകയോ അതോ ബ്ലാക്‌മെയിലിംഗോ? ജിം ട്രെയിനറുടെ മരണത്തിൽ ദുരൂഹത; യുവതിക്കെതിരെ കുടുംബം...

ചെളിക്കു പകരം പ്ലാസ്റ്റിക്, പുല്ലിനു പകരം വയർ! കോൺക്രീറ്റ് കാടുകളിൽ അതിജീവനത്തിന്റെ പുതുഭാഷയുമായി പറവകൾ

ചെളിക്കു പകരം പ്ലാസ്റ്റിക്, പുല്ലിനു പകരം വയർ! കോൺക്രീറ്റ് കാടുകളിൽ അതിജീവനത്തിന്റെ...

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം ഇന്ന് രാശിചക്രത്തിലെ...

Related Articles

Popular Categories

spot_imgspot_img