അടുക്കളയിൽ കാണുന്ന ഈ 4 സാധനങ്ങൾ ഒരിക്കലും മുഖത്ത് തേക്കരുത്; ചർമരോഗ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ് !
മുഖ സൗന്ദര്യത്തിനായി അടുക്കളയിൽ കയറി കയ്യിൽ കിട്ടുന്നതെന്തും മുഖത്ത് പുരട്ടുന്നത് ചിലർക്ക് ഒരുശീലമാണ്. എന്നാൽ, അതിൽ പലതും അപകടകരമാണ് എന്നതാണ് സത്യം.
ചിലത് സുരക്ഷിതമാകുമ്പോഴും ചിലത് ചർമ്മത്തിന് ദോഷകരമായും അലർജിക്കും കാരണമായും തീരാം. ചർമ്മരോഗ വിദഗ്ധ ഡോ. ഗുർവീൻ വരെയ്ച്ച് ഗരേക്കർ മുന്നറിയിപ്പ് നൽകുന്ന, ഒഴിവാക്കേണ്ട നാല് ചേരുവകൾ ഇതാ.
- ഉരുളക്കിഴങ്ങ് ജ്യൂസ്
ഉരുളക്കിഴങ്ങ് ജ്യൂസിന് ഡാർക്ക് സ്പോട്ടുകളും പിഗ്മെന്റേഷനും കുറയ്ക്കാൻ കഴിയും എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
ഇതിൽ അടങ്ങിയ സൊളാനിൻ പോലുള്ള ആൽക്കലോയ്ഡുകൾ ചർമത്തിന് വിഷമാണ്. തുടർച്ചയായി ഉപയോഗിച്ചാൽ കോണ്ടാക്ട് ഡെർമറ്റൈറ്റിസിനും അലർജിക്കും കാരണമാകും. സെൻസിറ്റീവ് സ്കിൻ ഉള്ളവർക്ക് കൂടുതൽ അപകടകരമാണ്.
- പച്ചമുട്ട
പച്ചമുട്ടയിൽ സാൽമൊണെല്ല ബാക്ടീരിയ ഉണ്ടാകാം.
ഇത് ചർമ്മത്തിലും കണ്ണുകളിലും അണുബാധയ്ക്ക് കാരണമാകാം. മുട്ടയുടെ വെള്ളം മുഖത്ത് പുരട്ടുമ്പോൾ വരുന്ന മുറുക്കം പ്രോട്ടീൻ ഉണങ്ങുന്നതുകൊണ്ടാണ്, ലിഫ്റ്റിങ്ങ് എഫക്ട് ഒന്നുമല്ല. കൂടാതെ പച്ചമുട്ടയിൽ ബാക്ടീരിയ വേഗം വളരും.
- നാരങ്ങ
നാരങ്ങാനീരിന്റെ pH മൂല്യം 2 മാത്രമാണ്, അതിനാൽ വളരെ അമ്ലഗുണമുള്ളത്. ചർമ്മത്തിൽ കെമിക്കൽ ബേൺ, അസ്വസ്ഥത, ഡെർമറ്റൈറ്റിസ് എന്നിവയ്ക്കു കാരണമാകും.
ഇതിൽ അടങ്ങിയ സോറാലെൻ സൂര്യപ്രകാശത്തിൽ കുമിളകളും പൊള്ളലുകളും (Phytophotodermatitis) ഉണ്ടാക്കും. അമിതമായ സിട്രിക് ആസിഡ് സ്കിൻ അമിതമായി എക്സ്ഫോളിയേറ്റ് ചെയ്യും.
- ബേക്കിങ്ങ് സോഡ
ബേക്കിങ്ങ് സോഡ (Sodium Bicarbonate) ക്ഷാരഗുണമുള്ളത് കൊണ്ടു ചർമ്മത്തിന്റെ ആസിഡ് മാന്റിൽ തകർക്കും. ഇത് ചർമ്മത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി കുറയ്ക്കും.
പതിവായി ഉപയോഗിച്ചാൽ വരണ്ട ചർമ്മം, പൊട്ടലുകൾ, ജലലോഷം കുറയൽ എന്നിവ സംഭവിക്കും.
മുഖക്കുരുവിനും അണുബാധയ്ക്കും സാധ്യത കൂടുതലാകും.
സുപ്രധാന തീരുമാനങ്ങൾ ഈ സമയത്ത് എടുക്കരുത് ! തെറ്റാൻ സാധ്യത 90 ശതമാനത്തിലേറെ: തലച്ചോറിന്റെ ഒരു അത്ഭുത രഹസ്യം ഇതാ !
ചെറിയ തീരുമാനങ്ങൾ തെറ്റുന്നതുപോലും നമ്മുടെ ജീവിതം താറുമാറാകും. എന്നാൽ, പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും ഉച്ചകഴിഞ്ഞ് എടുക്കണ്ട എന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.
ഓസ്‌ട്രേലിയയിലെ സ്വിന്‍ബോണ്‍ യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ സര്‍ജന്‍ ഗവേഷകരാണ് കൗതുതരകരവും അതേ സമയം ശാസ്ത്രീയമായ ഈ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രധാനപ്പെട്ട തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും ഉച്ചയ്ക്ക് ശേഷം വേണ്ട എന്നാണ് ഈ ജേര്‍ണലില്‍ പറയുന്നത്. കാരണം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മന്ദഗതിയില്‍ നടക്കുന്ന സമയമാണ് ഉച്ച കഴിഞ്ഞ സമയം.
എഐ ചാറ്റ്ബോട്ടിന്റെ ഉപദേശം അനുസരിച്ച് ഭക്ഷണത്തിൽ നിന്ന് ഉപ്പ് ഒഴിവാക്കി; 3 മാസം കൊണ്ട് 60 വയസ്സുകാരനു കിട്ടിയത് എട്ടിന്റെ പണി
പകല്‍ മുഴുവന്‍ ചിന്തിച്ച് പണിയെടുത്ത് തലച്ചോറ് വിശ്രമിക്കാന്‍ തയ്യാറെടുക്കുന്ന സമയം കൂടിയാണിത്. ആ സമയത്ത് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ തലച്ചോറ് പ്രാപ്തമായിരിക്കില്ല എന്നു പഠനം പറയുന്നു.
ഇത് ശരിക്കും ഒരു ഉദാഹരണത്തിലൂടെ മനസിലാകും. നമ്മുടെ ബർത്ഡേ ആരെങ്കിലും സർപ്രൈസ് ആയി തരുന്നതും അത് അറിഞ്ഞുതന്നെ ആഘോഷിക്കുന്നതും തമ്മിലുള്ള വ്യത്യാസം പോലെയായാണിത്.
പെട്ടെന്നറിയുമ്പോൾ നമുക്ക് അത് വിശ്വസിക്കാൻ പ്രയാസമില്ല ? അതുപോലെ. ഉച്ചകഴിഞ്ഞു തീരുമാനങ്ങൾ എടുക്കുന്ന സമയത്ത് നമ്മുടെ തലച്ചോർ ശരിക്കും എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ താമസിക്കും. അത് തീരുമാനത്തിലും പ്രതിഫലിക്കും എന്നു പഠനങ്ങൾ പറയുന്നു.
ഒരു MRI സ്കാനറിനു മുന്നിൽ വച്ചാണ് ആരോഗ്യമുള്ള ആളുകളെ പഠന വിധേയമാക്കിയത്. 16 പുരുഷന്‍മാരെ ഉള്‍പ്പെടുത്തിയാണ് ഈ പഠനം സാധ്യമാക്കിയത്. ഇവരെ പല സമയങ്ങളിലായി നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു.
10, 2, 7 എന്നിങ്ങനെയുള്ള മൂന്ന് സമയങ്ങളില്‍ ഓരോ ജോലികള്‍ ഇവരെ ഏല്‍പ്പിച്ചിരുന്നു. ഏറ്റവും കുറവ് റിസല്‍ട്ട് ലഭിച്ചത് 2 മണി സമയത്ത് ഏല്‍പിച്ച ജോലിയിലായിരുന്നു.
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗഗമായി നടക്കാതെ വരുന്ന സമയത്ത് നാം എത്തിച്ചേരുന്ന തീരുമാനങ്ങളെ ഓര്‍ത്ത് പിന്നീട് പശ്ചാത്തപിക്കേണ്ടി വരുമെന്നും ഈ പഠനത്തില്‍ പറയുന്നു.